കാലിക്കട്ട് സർവകലാശാലയിൽ നിന്ന് വിവിധ യുജി / പിജി / പ്രഫഷണൽ കോഴ്സുകളിൽ മാതൃകാപരമായ അക്കാദമിക് നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് നൽകുന്ന അംഗീകാരമായ ടോപ്പേഴ്സ് അവാർഡ് 2024 ന് അർഹരായവരുടെ പട്ടിക സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അർഹരായവർ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഫോറം ഉപയോഗിച്ച് രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. പൂരിപ്പിച്ച ഫോറവും ചലാനും സ്കാൻ ചെയ്തു
[email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതും ആയതിന്റെ ഒറിജിനൽ തപാൽ മുഖേന നവംബർ 10നകം പരീക്ഷാ കൺട്രോളറുടെ വിലാസത്തിൽ ലഭ്യമാക്കേണ്ടതുമാണ്. ചടങ്ങിന് രജിസ്റ്റർ ചെയ്യുന്നവരെ ചടങ്ങിന്റെ തീയതി, വേദി, മറ്റ് വിശദാംശങ്ങൾ എന്നിവ ഇമെയിൽ, എസ്എംഎസ് മുഖേനെ അറിയിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. ഫോൺ: 0494 2407239, 0494 2407200, 0494 2407269.
കോൺടാക്ട് ക്ലാസ് തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭാസ കേന്ദ്രം വിവിധ സ്റ്റഡി സെന്ററുകളിൽ ഒക്ടോബർ അഞ്ചിൽ നിന്ന് മാറ്റിവെച്ച 2023 പ്രവേശനം എംഎ ഇക്കണോമിക്സ് വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസുകൾ നവംബർ മൂന്നിനും എംഎ അറബിക്, എംകോം വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസുകൾ നവംബർ പത്തിനും അതത് സെന്ററുകളിൽ നടക്കും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി 2020 പ്രവേശനം ) എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംസിജെ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം വിദ്യാഥികൾക്കുള്ള സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 30. ലിങ്ക് നവംബർ ആറു മുതൽ ലഭ്യമാകും.
പരീക്ഷാ അപേക്ഷ വയനാട് ലക്കിടിയിലുള്ള ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ നാലാം വർഷ ( 2019 പ്രവേശനം മുതൽ ) ബിഎച്ച്എം ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 18 വരെയും 190 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് നാല് മുതൽ ലഭ്യമാകും.
വൈവ എട്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി ഏപ്രിൽ 2024 റഗുലർ മാനേജ്മെന്റ് പ്രോജക്ടും വൈവയും നവംബർ 11, 12, 14, 15 തീയതികളിൽ നടക്കും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷ അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) സിയുഎഫ്വൈ യുജിപി നവംബർ 2024 റഗുലർ പരീക്ഷകൾ നവംബർ 26ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഫൈനൽ എംബിബിഎസ് (2009, 2008 പ്രവേശനവും അതിന് മുൻപുള്ളതും) പാർട്ട് I നവംബർ 2019 അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധനാഫലം രണ്ടാം സെമസ്റ്റർ എംഎസ്സി കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, ഇലക്ട്രോണിക്സ്, മൈക്രോബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, എംകോം ഏപ്രിൽ 2024 പരീക്ഷകളുടെ. സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.