ഇന്റഗ്രേറ്റഡ് എംടിഎ പ്രവേശനം
20242025 അധ്യയന വര്‍ഷത്തെ കാലിക്കട്ട് സർവകലാശാല സ്കൂള്‍ ഓഫ് ഡ്രാമയിലെ ഇന്റഗ്രേറ്റഡ് എംടിഎ പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് ഓണ്‍ലൈനായി ലേറ്റ് രജിസ്ട്രേഷന് നടത്തുന്നതിനുള്ള സൗകര്യം നവംബർ ആറിന് വൈകുന്നേരം അഞ്ചു വരെ ലഭ്യമാകും. ജനറല്‍ വിഭാഗത്തിന് 920 രൂപയും എസ്സി / എസ്ടി വിഭാഗത്തിന് 580 രൂപയുമാണ് അപേക്ഷാ ഫീസ്. യോഗ്യത: പ്ലസ്ടു / തത്തുല്യം. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകുകയുള്ളൂ. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഇന്റര്‍വ്യൂ, വര്‍ക്ക് ഷോപ്പ്, പ്ലസ്ടുവിന് ലഭ്യമായ മാര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. അഭിരുചി പരീക്ഷാ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ സർവകലാശാല വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ. ഫോണ്‍: 0494 2407017, 0487 2385352 (സ്കൂള്‍ ഓഫ് ഡ്രാമ).
കൺസോളിഡേറ്റ് ഗ്രേഡ് കാർഡ് / പ്രൊവിഷണൽ സർട്ടിഫിക്കറ്റ്
വിദൂര വിഭാഗം എംഎ ഹിസ്റ്ററി (സിബിസിഎസ്എസ് 2022 പ്രവേശനം) ഏപ്രിൽ 2024 എല്ലാ സെമസ്റ്റർ പരീക്ഷകളും വിജയിച്ചവരുടെ കൺസോളിഡേറ്റ് ഗ്രേഡ് കാർഡും പ്രൊവിഷണൽ സർട്ടിഫിക്കറ്റും വിതരണത്തിനായി മെയിൻ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്.
പരീക്ഷാ അപേക്ഷാ തീയതി നീട്ടി
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) സിയുഎഫ്വൈയുജിപി നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയം നീട്ടിയത് പ്രകാരം പിഴ കൂടാതെ നവംബർ ഒന്ന് വരെയും 240 രൂപ പിഴയോടെ അഞ്ചു വരെയും അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ( 2020 പ്രവേശനം മുതൽ ) എംബിഎ ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത് കെയർ മാനേജ്മെന്റ് ജനുവരി 2025 റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 11 വരെയും 190 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.
ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അഞ്ച്, ഒൻപത് സെമസ്റ്റർ (2012 സ്കീം 2012, 2013 പ്രവേശനം) ബിആർക് സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം നവംബർ 18, 19 തീയതികളിൽ തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
ബിആർക് ഏഴാം സെമസ്റ്റർ (2017 മുതൽ 2021 വരെ പ്രവേശനം) നവംബർ 2024, ഒൻപതാം സെമസ്റ്റർ (2015, 2016 പ്രവേശനം) ഡിസംബർ 2024 റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം യഥാക്രമം നവംബർ അഞ്ച്, 19 തീയതികളിൽ തുടങ്ങും.
സർവകലാശാലാ നിയമ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ ) രണ്ടു വർഷ എൽഎൽഎം നവംബർ 2024 റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ 25ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ട്, നാല് സെമസ്റ്റർ (സിസിഎസ്എസ്) എംഎസ്സി ഫിസിയോളജി ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ (സിസിഎസ്എസ് 2023 പ്രവേശനം) എംഎ കംപാരറ്റീവ് ലിറ്ററേച്ചർ ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബിപിഎഡ് ഏപ്രിൽ 2024 റെഗുലർ / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ എട്ട് വരെ അപേക്ഷിക്കാം.