കാലിക്കട്ടിലെ പെൻഷൻകാർ ജീവൽ പത്രിക സമർപ്പിക്കണം
കാലിക്കട്ട് സർവകലാശാലയിൽ നിന്ന് വിരമിച്ച മുഴുവൻ പെൻഷൻകാരും ജീവൽ പത്രികയും നോൺ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റും ഫാമിലി പെൻഷൻ വാങ്ങുന്നവർ ജീവൽ പത്രികയോടൊപ്പം പുനർവിവാഹം നടന്നിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർവകലാശാല ഫിനാൻസ് വിഭാഗത്തിൽ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20. സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നവംബർ രണ്ടു മുതൽ സ്വീകരിക്കും. അംഗീകൃത അക്ഷയ കേന്ദ്രം, പോസ്റ്റ് ഓഫീസ്, ബാങ്ക് മുതലായ കേന്ദ്രങ്ങൾ വഴി ജീവൽ പത്രിക ഓൺലൈനായും (ജീവൻ പ്രമാൺ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്) സമർപ്പിക്കാം. അംഗീകൃത കേന്ദ്രങ്ങളുടെ പട്ടിക ജീവൻ പ്രമാൺ പോർട്ടലിൽ ലഭ്യമാണ് (https://jeevanpramaan.gov.in/locater) . ജീവൻ പ്രമാൺ പത്രിക വഴി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നവർ സാങ്ക്ഷനിംഗ് / ഡിസ്ബർസ്മെന്റ് ഏജൻസി എന്നത് യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട് എന്ന് തെരഞ്ഞെടുക്കേണ്ടതും പെൻഷൻകാരുടെ പിപിഒ നമ്പർ ആവശ്യപ്പെടുന്ന സ്ഥലത്ത് പെൻഷൻ ഐഡി നമ്പറും രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്തപക്ഷം അവരുടെ ജീവൽ പത്രിക പെൻഷൻ സെക്ഷനിൽ ലഭ്യമാകാതിരിക്കാനും അതുവഴി പെൻഷൻ ലഭിക്കുന്നത് തടസപ്പെടാനും സാധ്യതയുണ്ട്. ജീവൻ പ്രമാൺ വഴി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നവർ അവയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് യഥാസമയം സമർപ്പിക്കുന്നവരുടെ പെൻഷൻ മാത്രമേ 2024 ഡിസംബർ മാസം മുതൽ ലഭ്യമാകൂ. സർട്ടിഫിക്കറ്റ് മാതൃക സർവകലാശാലാ ഫിനാൻസ് വിഭാഗത്തിലും സർവകലാശാലാ വെബ്സൈറ്റിൽ പെൻഷനേഴ്സ് സ്പോട്ടിലും ലഭ്യമാകും
ഹാൾടിക്കറ്റ്
നവംബർ അഞ്ചിന് തുടങ്ങുന്ന വിദൂര വിഭാഗം (എസ്ഡിഇ സിബിസിഎസ്എസ് യുജി) അഞ്ചാം സെമസ്റ്റർ (2019 പ്രവേശനം മുതൽ) ബിഎ, ബിഎസ്സി, ബിഎ അഫ്സൽ ഉൽ ഉലമ, (2020 മുതൽ 2022 പ്രവേശനം) ബിഎ മൾട്ടിമീഡിയ നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
വൈവ
ആറാം സെമസ്റ്റർ മൂന്ന് വർഷ യൂണിറ്ററി എൽഎൽബി ഏപ്രിൽ 2024 വൈവ നവംബർ ഒന്നിന് തുടങ്ങും. കേന്ദ്രം: ഗവ. ലോ കോളജ് കോഴിക്കോട്, ഗവ. ലോ കോളജ് തൃശ്ശൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് 2021 പ്രവേശനം മുതൽ) പിജി എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണികേഷൻ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം, എംഎ ബിസിനസ് എക്കണോമിക്സ്, ഡെവലപ്മെന്റ് എക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എംഎസ്സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 11 വരെയും 190 രൂപ പിഴയോടെ നവംബർ 14 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 28 മുതൽ ലഭ്യമാകും.
സർവകലാശാലാ പഠനവകുപ്പുകളിലെ (സിസിഎസ്എസ്) മൂന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ), അഞ്ചാം സെമസ്റ്റർ (2021,2022 പ്രവേശനം) ഏഴാം സെമസ്റ്റർ (2021 പ്രവേശനം) ഇന്റഗ്രേറ്റഡ് പിജി എംഎ ഡെവലപ്മെന്റ് സ്റ്റഡീസ്, എംഎസ്സി ഫിസിക്സ്, എംഎസ്സി കെമിസ്ട്രി, എംഎസ്സി ബയോ സയൻസ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ ആറു വരെയും 190 രൂപ പിഴയോടെ നവംബർ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 28 മുതൽ ലഭ്യമാകും.
സർവകലാശാലാ നിയമ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽഎൽഎം നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 11 വരെയും 190 രൂപ പിഴയോടെ നവംബർ 15 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 28 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
ബിഎ മൾട്ടിമീഡിയ (സിബിസിഎസ്എസ് ) ഒന്നാം സെമസ്റ്റർ ( 2022 പ്രവേശനം മാത്രം ) നവംബർ 2023 പ്രാക്റ്റിൽ പരീക്ഷ നവംബർ ഒന്നിനും രണ്ടാം സെമസ്റ്റർ ( 2022 പ്രവേശനം മാത്രം ) ഏപ്രിൽ 2024, നാലാം സെമസ്റ്റർ ( 2020 പ്രവേശനം മാത്രം ) ഏപ്രിൽ 2023 പ്രാക്റ്റിൽ പരീക്ഷകൾ നവംബർ രണ്ടിനും നടക്കും. കേന്ദ്രം : മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജ് പുറമണ്ണൂർ.
രണ്ടാം സെമസ്റ്റർ ( 2023 ബാച്ച് ) ബിവോക് മൾട്ടിമീഡിയ (സെന്റ് മേരീസ് കോളജ് തൃശ്ശൂർ), ബിവോക് ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (എംഇഎസ് അസ്മാബി കോളജ് വെമ്പലൂർ കൊടുങ്ങല്ലൂർ) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം നവംബർ നാല്, ആറ് തീയതികളിൽ തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
സെപ്റ്റംബർ 23ന് നടത്താനിരുന്ന സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ (2000 മുതൽ 2003 വരെ പ്രവേശനം) ബിആർക് EN 2K 101 Mathematics I പേപ്പർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ പുനക്രമീകരിച്ചത് പ്രകാരം നവംബർ 26ന് നടത്തും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല ക്യാമ്പസ്.
അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള രണ്ടാം സെമസ്റ്റർ ( സിസിഎസ്എസ് യുജി 2009 മുതൽ 2013 വരെ പ്രവേശനം ) ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിഎംഎംസി, ബിസിഎ, ബിഎ അഫ്സൽ ഉൽ ഉലമ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
രണ്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് (2014 പ്രവേശനം മാത്രം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ നവംബർ 18ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
രണ്ടാം വർഷ ( 2020 പ്രവേശനം മുതൽ ) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ രണ്ടിന് തുടങ്ങും.
മൂന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എംസിഎ നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ ഒൻപതിന് തുടങ്ങും.
ഒന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) രണ്ട് വർഷ ബിഎഡ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, എംഎ പൊളിറ്റിക്കൽ സയൻസ് ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം അവസാന വർഷ എംഎസ്സി മാത്തമാറ്റിക്സ് ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.