സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പ് സീനിയര്‍ പ്രഫ. ഡോ. അബ്രഹാം ജോസഫ് കോ ഓര്‍ഡിനേറ്ററായിട്ടുള്ള ഡി.എസ്.ടി. പി.യു.ആര്.എസ്.ഇ. പ്രോജക്ടില്‍ രണ്ട് പ്രോജക്ട് അസ്സോസിയേറ്റ് ( I & II ) തസ്തികയിലേക്ക് യോഗ്യരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് അസ്സോസിയേറ്റ് I (എസ്.സി. സംവരണം) യോഗ്യത: കെമിസ്ട്രിയിലോ അനുബന്ധ വിഷയങ്ങളിലോ പി.ജി., പ്രോജക്ട് അസ്സോസിയേറ്റ് II (ഓപ്പണ്‍ കോംപറ്റീഷന്‍ സംവരണം) യോഗ്യത : കെമിസ്ട്രിയിലോ അനുബന്ധ വിഷയ ങ്ങളിലോ പി.ജി.യും രണ്ടു വര്‍ഷത്തെ ഗവേഷണ പരിചയവും. നെറ്റ് / വാലിഡിറ്റിയുള്ള ഗേറ്റ് സ്കോര്‍ / മുതലായവ അഭികാമ്യ യോഗ്യതകളാണ്. ഉയര്‍ന്ന പ്രായപരിധി 35 വയസ്. സംവരണ വിഭാഗങ്ങളുടെ അഭാവത്തില്‍ ഒഴിവുകള്‍ പരിവര്‍ത്തനം ചെയ്യും. താത്പര്യമുള്ളവര്‍ നവംബര്‍ ആറിനകം ബയോഡാറ്റയും അനുബന്ധരേഖകളും purseuoc @gmail.com എന്ന ഇമെയിലില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. അബ്രഹാം ജോസഫ്, സീനിയര്‍ പ്രൊഫസര്‍, കെമിസ്ട്രി പഠനവകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല, മലപ്പുറം ജില്ല : 673 635, ഇമെയില്‍:
[email protected], ഫോണ്‍ : 9447650334. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
ലാബ് അസിസ്റ്റന്റ് നിയമനം കാലിക്കട്ട് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്ഡ്് ഫാഷന്‍ ഡിസൈനിംഗില്‍ കരാറടിസ്ഥാനത്തിലുള്ള ലാബ് അസിസ്റ്റന്റ് നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിഎസ് സി. കോസ്റ്റ്യൂം ആന്ഡ്് ഫാഷന്‍ ഡിസൈനിംഗ്/ ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗ്/ ടെക്സ്റ്റൈല്‍ ഡിസൈനിംഗ്. ഉയര്‍ന്ന പ്രായപരിധി 64 വയസ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30.
എംബിഎ പ്രവേശനം 2024 2025 അധ്യയന വര്‍ഷത്തെ എം.ബി.എ. പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് ഫീസോടുകൂടി (ജനറല്‍: 1230 രൂപ, എസ്.സി./ എസ്.ടി.: 620 രൂപ ) ഒക്ടോബര്‍ 25ന് ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടാം. KMAT / CMAT / CAT യോഗ്യത ഇല്ലാത്തവര്‍ക്കും ബിരുദ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ കോളജ്/ സെന്ററുകളുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം മാത്രം അപേക്ഷ പൂര്‍ത്തിയാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍.
പരീക്ഷ മാറ്റി നവംബര്‍ 25നു തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളജുകള്‍/ വിദൂര വിഭാഗം/ പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ഥികള്‍ക്കുള്ള മൂന്നാം സെമസ്റ്റര്‍ (CBCSS UG 2019 പ്രവേശനം മുതല്‍) ബി.എ., ബി.കോം., ബി.ബി.എ., ബി.എസ് സി., മറ്റു അനുബന്ധ വിഷയങ്ങളുടെയും നവംബര്‍ 2024 റഗുലര്‍/ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുനക്രമീകരിച്ചത് പ്രകാരം ഡിസംബര്‍ രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷ ബി.ആര്‍ക്. (2015, 2016 പ്രവേശനം) അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2024 സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 18നും ഒന്‍പതാം സെമസ്റ്റര്‍ ഡിസംബര്‍ 2024 സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 19നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാഫലം ഒന്ന്, മൂന്ന് സെമസ്റ്റര്‍ ( CBCSS 2019 പ്രവേശനം) എം.എ. ഹിസ്റ്ററി സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ ആറു വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയഫലം നാലാം സെമസ്റ്റര്‍ (2022 പ്രവേശനം) എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി ഏപ്രില്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.