പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ
കാലിക്കട്ട് സർവകലാശാലയില്‍ പുതുതായി ആരംഭിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചറൽ ക്രോപ്സ് എന്ന പ്രൊജക്ട് മോഡ് ഡിപ്ലോമ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത: ബിഎസ്സി ബോട്ടണി. ഒരു വർഷമാണ് കോഴ്സ് കാലാവധി. വിശദ വിജ്ഞാപനവും കൂടുതൽ വിവരങ്ങളും പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോൺ : 9846163197, 8281863927.
എംഎഡ് പ്രവേശനം 2024
2024 2025 അധ്യായന വർഷത്തെ എംഎഡ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അപേക്ഷിച്ചവരുടെ വെയിറ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ് ലോഗിന്‍ വഴി ഒക്ടോബർ 26 വരെ റാങ്ക് ലിസ്റ്റ് പരിശോധിക്കാം. മെറിറ്റടിസ്ഥാനത്തില്‍ പഠനവകുപ്പ് / കോളജുകള്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നേരിട്ട് പ്രവേശനം നടത്തുന്നതാണ്. വിദ്യാർഥികൾ മാന്റേറ്ററി ഫീസടച്ച് അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം നവംബർ ആറിനുള്ളിൽ കോളജുകളിൽ പ്രവേശനം നേടേണ്ടതാണ്. നിലവില്‍ ഏതെങ്കിലും കോളജില്‍ പ്രവേശനം നേടിയവർ റാങ്ക് ലിസ്റ്റ് മുഖാന്തരം പുതിയ കോളജില്‍ പ്രവേശനം ലഭിച്ചാല്‍ പ്രവേശനം ഉറപ്പാക്കിയതിനുശേഷം മാത്രമേ ടിസി വാങ്ങാന്‍ പാടുള്ളൂ. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവർക്ക് ലെയ്റ്റ് രജിസ്ട്രേഷന് ചെയ്യുന്നതിനുള്ള സൗകര്യം പ്രവേശന വിഭാഗം വെബ്സൈറ്റില്‍ ഒക്ടോബർ 28 മുതല്‍ ലഭ്യമാവും. വിദ്യാർഥികൾ പഠനവകുപ്പ് / കോളജുകളുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം മാത്രം അപേക്ഷ പൂര്‍ത്തിയാക്കേണ്ടതാണ്. മുൻപ് രജിസ്റ്റര്‍ ചെയ്തവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്ട്രേഷന് ചെയ്തവരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2660600, 2407017.
മലയാളവാരാഘോഷം: കോളജ് വിദ്യാർഥികൾക്ക് മത്സരങ്ങൾ
മലയാളവാരാഘോഷത്തോടനുബന്ധിച്ച് കാലിക്കട്ട് സർവകലാശാലാ മലയാള കേരള പഠനവകുപ്പ് നവംബർ ആദ്യവാരം കോളജ് വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. നവംബർ ഒന്നിന് മലയാള സാഹിത്യം, സംസ്കാരം പ്രശ്നോത്തരി, നാലിന് ഇടശേരി കവിതാലാപന മത്സരം, അഞ്ചിന് വായന മത്സരം എന്നിവയുണ്ടാകും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ് ഉണ്ടാകും. താത്പര്യമുള്ളവർ കോളജ് അധികൃതരുടെ സാക്ഷ്യ പത്രം സഹിതം അതത് ദിവസം ഉച്ചക്ക് 1.30ന് പഠനവകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9074692622.
വാക് ഇൻ ഇന്റവ്യൂ
കാലിക്കട്ട് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ പ്രിന്റിംഗ് ടെക്നോളജി വകുപ്പിലുള്ള ലക്ചറർ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ നാലിന് കോളജിൽ ( സിയു ഐഇടി ) വെച്ച് വാക് ഇൻ ഇന്റവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ www.cuiet.info .
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) സിയുഎഫ്വൈയുജിപി നവംബർ 2024 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയ പ്രകാരം പിഴ കൂടാതെ 28 വരെയും 240 രൂപ പിഴയോടെ നവംബർ ഒന്ന് വരെയും അപേക്ഷിക്കാം. പരീക്ഷ നവംബർ 20ന് തുടങ്ങും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംബിഎ ഐഎഫ് ആൻഡ് എച്ച്സിഎം ജൂലൈ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ രണ്ട് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ( സിബിസിഎസ്എസ് ) ഇന്റഗ്രേറ്റഡ് പിജി എംഎസ്സി ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, എംഎസ്സി സൈക്കോളജി, എംഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, എംഎ മലയാളം, എംഎ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് (2021 പ്രവേശനം മുതൽ) ഏപ്രിൽ 2024, (2020 പ്രവേശനം മാത്രം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ രണ്ട് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (സിസിഎസ്എസ് 2020, 2022 ആൻഡ് 2023 പ്രവേശനം ) എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ ബിഎ, ബിഎ അഫ്സൽ ഉൽ ഉലമ, ബിവിസി, ബിടിഎഫ്പി, ബിഎസ്ഡബ്ല്യൂ (സിബിസിഎസ്എസ്/ സിയുസിബിസിഎസ്എസ്യുജി) ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.