വനിതാ ഹോസ്റ്റലിൽ സ്റ്റോർ നടത്താം
കാലിക്കട്ട് സർവകലാശാലാ ക്യാന്പസിലെ വനിതാ ഹോസ്റ്റലിൽ ടീ/ കോഫി വെൻഡിംഗ് മെഷീൻ, ഫോട്ടോസ്റ്റാറ്റ് സഹിതം സ്റ്റോർ നടത്തിപ്പിനായി വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ 24 ന് വൈകീട്ട് നാലിനുമുൻപായി പി.എൽ.ഡി. വിഭാഗത്തിൽ ലഭ്യമാക്കേണ്ടതാണ്. ഫോമിനും കൂടുതൽ വിവരങ്ങൾക്ക് ഇതേ വിഭാഗത്തിൽ ബന്ധപ്പെടുക.
എംബിഎ സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലയുടെ വിവിധ സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസുകളിൽ (എസ്.എം.എസ്.) എം.ബി.എ. പ്രോഗ്രാമിന് ജനറൽ/ സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. അടിസ്ഥാന യോഗ്യത: ബിരുദം. താല്പര്യമുള്ളവർ പ്രവേശന വിഭാഗം വെബ്സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് ക്യാപ് ഐ.ഡി. ജനറേറ്റ് ചെയ്ത ശേഷം അസൽ രേഖകളുമായി അതത് എസ്.എം.എസ്കളിൽ ഹാജരാകേണ്ടതാണ്. സംവരണ സീറ്റിൽ അപേക്ഷകരില്ലാത്ത പക്ഷം പ്രസ്തുത സീറ്റുകൾ പരിവർത്തനം ചെയ്യും.
എസ്എംഎസ്, ഹാജരാകേണ്ട സമയം, ഫോണ് നന്പർ എന്നിവ ക്രമത്തിൽ:
എസ്.എം.എസ് പേരാമംഗലം തൃശ്ശൂർ സെപ്റ്റംബർ 11 വരെ ഹാജരാകാം ഫോണ് : 7012812984, 8848370850.
എസ്.എം.എസ്. പാലക്കാട് (കൊടുവായൂർ) സെപ്റ്റംബർ 12നു വൈകിട്ട് മൂന്നിനു മുൻപ് ഹാജരാകണം ഫോണ് : 04923 251863, 8891710150.
എസ്എംഎസ് കോഴിക്കോട് (കല്ലായി) സെപ്റ്റംബർ 11 ന് വൈകിട്ട് മൂന്നിനു മുൻപ് ഹാജരാകണം ഫോണ് : 7306104352, 7594006138.
എംഎ അറബിക് പ്രാക്ടിക്കൽ പരീക്ഷ
വയനാട് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് മുഖ്യ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. അറബിക് പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 10ന് ഉച്ചക്ക് 1.30 ന് മുട്ടിൽ ഡബ്ല്യൂ.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി/ ഹിയറിംഗ് ഇംപെയർമെന്റ് (2015 സിലബസ് 2022 പ്രവേശനം മുതൽ) നവംബർ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ മൂന്ന് വരെയും 190 രൂപ പിഴയോടെ എട്ടുവരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (സിസിഎസ്എസ് 2022, 2023 പ്രവേശനം) ഏപ്രിൽ 2024 റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.