കുസാറ്റിൽ സ്പോട്ട് അഡ്മിഷൻ
കളമശേരി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ബയോടെക്നോളജി വകുപ്പിൽ ഇന്റഗ്രേറ്റഡ് എംഎസ്സി ബയോളജിക്കൽ സയൻസ് പ്രോഗ്രാമിൽ വിവിധ വിഭാഗങ്ങളിലായി ഒഴിവുള്ള സീറ്റുകളിലേക്ക് അഞ്ചിന് സ്പോട്ട് അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക് 04842576267 എന്ന നമ്പറിലോ www. admissions.cusat.ac.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടുക.
► പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി വകുപ്പിൽ എംടെക് പോളിമർ ടെക്നോളജി പ്രോഗ്രാമിൽ വിവിധ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക് https:// admissions.cusat.ac.in, 04842575723 .
► കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് എൻജിനിയറിംഗിൽ (കെഎംഎസ്എംഇ) ബിടെക് മറൈൻ എൻജിനിയറിംഗ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റിലേക്കായി (കെഎസ്ടി വിഭാഗം) സ്പോട്ട് അഡ്മിഷൻ അഞ്ചിന് നടത്തും. വിശദവിവരങ്ങൾ www.admissions.cusat.ac.in, www.kmsme.cusat.ac.in എന്നീ വെബ്സൈറ്റുകളില്. ഫോണ്: 04842576606, 9496325080.
► ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസിൽ രണ്ടു വർഷ എൽഎൽഎം (ഐപിആർ) (1 സീറ്റ്കെഎസ്സി വിഭാഗം), എൽഎൽഎം (ഐപി) പിഎച്ച്ഡി (1 സീറ്റ്കെഎസ്സി/കെഎസ്ടി) പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റിലേക്കായി സ്പോട്ട് അഡ്മിഷൻ അഞ്ചിനു നടക്കും. വിവരങ്ങൾക്ക് 04842575174, 04842575074 എന്നീ നമ്പറുകളിലോ www.admissions. cusat.ac.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടുക.
►അറ്റ്മോസ്ഫിയറിക് സയൻസ് വകുപ്പിൽ എംഎസ്സി മീറ്റിയറോളജി പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്കായി സ്പോട്ട് അഡ്മിഷൻ നാളെ നടത്തും. വിവരങ്ങൾക്ക് www.admissions. cusat.ac.in , എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0484286 3804 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
►അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ ഇന്റഗ്രേറ്റഡ് എംഎസ്സി കെമിസ്ട്രി പ്രോഗ്രാമിൽ വിവിധ വിഭാഗങ്ങളിലായി ഒഴിവുള്ള സീറ്റുകളിലേക്ക് അഞ്ചിന് സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക് 04842575804. വെബ്സൈറ്റ്: www.admissions.cusat.ac.in.