2025 ഏപ്രിൽ/മേയ് മാസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബിഎ/ബികോം/ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ ബിഎസ്സി മാത്തമാറ്റിക്സ്/ബിബിഎ/ ബിസിഎ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റർ (റഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020, 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2017 2019 അഡ്മിഷൻ വരെ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്സിലേക്ക് അപേക്ഷിക്കുവാനുള്ള തീയതി ദീർഘിപ്പിച്ചിരിക്കുന്നു
അറബിക് വിഭാഗം നടത്തി വരുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓണ്‍ലൈൻ) ഒൻപതാമത് ബാച്ചിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 15 വരെ നീട്ടി. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുൻഷി അറബിക്, അറബിക് ടീച്ചേർസ് എക്സാമിനേഷൻ, ഏതെങ്കിലും ഡിഗ്രി (അറബിക് സെക്കന്റ് ഭാഷയായിരിക്കണം), ഓറിയന്റൽ ടൈറ്റിൽ (ആലിം/ഫാളിൽ), ഫീസ്: 6,500/ സീറ്റുകൾ: 15. അപേക്ഷ ഫോമുകളും വിശദവിവരങ്ങളും കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പിലും അറബിക് വിഭാഗത്തിന്റെ വെബ്സൈറ്റിലും (www.arabicku.in ) ലഭ്യമാണ്.