2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 ഏപ്രിൽ അഞ്ച്വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ജിയോളജി (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 ഏപ്രിൽ ആറുവരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 ഏപ്രിൽ അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംകോം (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 ഏപ്രിൽ ഏഴുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ M.P.E.S. (2020 സ്കീം) (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി എൻവയോണ്‍മെന്റൽ സയൻസ്, എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, എംഎസ്സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്), എംഎസ്സി ഹോം സയൻസ് (എക്സ്റ്റൻഷൻ എജ്യൂക്കേഷൻ), എംഎസ്സി ഹോം സയൻസ് (ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ), എംഎസ്സി ഹോം സയൻസ് (ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ്) (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 ഏപ്രിൽ ഏഴുവരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
ഏഴാം സെമസ്റ്റർ ബിടെക് മാർച്ച് 2025 (2013 സ്കീം സപ്ലിമെന്ററി 2014 അഡ്മിഷൻ മാത്രം) സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ (2013 സ്കീം 2014 അഡ്മിഷൻ മാത്രം), UCEK യിലെ സപ്ലിമെന്ററി വിദ്യാർഥികൾ (2014 2017 അഡ്മിഷൻ വരെ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷാകേന്ദ്രം നോട്ടിഫിക്കേഷൻ പ്രകാരം ഉറപ്പുവരുത്തേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്ന്, രണ്ട്, മൂന്ന് വർഷ ബിഎ/ബിഎ അഫ്സൽഉൽഉലാമ/ ബികോം/ബികോം അഡീഷണൽ ഇലക്റ്റീവ് (ആന്വൽ സ്കീം പ്രൈവറ്റ് സ്റ്റഡി മെയിൻ ആൻഡ് സബ്സിഡിയറി) (റെഗുലർ, സപ്ലിമെന്ററി & മേഴ്സിചാൻസ്) (2000 ന് മുൻപും, 2000 മുതൽ 2019 വരെ അഡ്മിഷൻ എടുത്തവരും) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യയും, ദക്ഷിണഭാരതഹിന്ദി പ്രചാരസഭ മദ്രാസിന്റെ രാഷ്ട്രഭാഷപ്രവീണും കരസ്ഥമാക്കി പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന ബിഎ ഹിന്ദി പാർട്ട് I & II കോഴ്സിന് രജിസ്ട്രേഷൻ ചെയ്തിട്ടുള്ള വിദ്യാർഥികൾ (2024 അഡ്മിഷൻ ഫസ്റ്റ് ഇയർ, 2023 അഡ്മിഷൻ സെക്കൻഡ് ഇയർ & ഇംപ്രൂവ്മെന്റ് ഫസ്റ്റ് ഇയർ) പാർട്ട് I/പാർട്ട് II പരീക്ഷകൾക്ക് ഇതിനോടൊപ്പം എക്സാം രജിസ്ട്രേഷൻ ചെയ്യണം. മേഴ്സിചാൻസ് വിദ്യാർഥികൾ നിലവിലെ സ്കീം/സിലബസ് പ്രകാരം പരീക്ഷകൾ എഴുതണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2024 നവംബറിൽ വിജ്ഞാപനം ചെയ്ത ഒന്നാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ് (356) & ബിവോക് ഫുഡ് പ്രോസസ്സിംഗ് (359) കോഴ്സുകളുടെ പ്രാക്ടിക്കൽ 2025 ഏപ്രിൽ ഏഴുമുതൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
ടൈംടേബിൾ
2025 ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ ബിഎ/ ബിഎസ്സി/ബികോം സിബിസിഎസ്എസ് (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) പരീക്ഷകൾ ഏപ്രിൽ 11ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. ഹാൾടിക്കറ്റുകൾ 2025 ഏപ്രിൽ മൂന്നു മുതൽ അതാത് കോളജുകളിൽ നിന്ന് ലഭ്യമാകും.
ജർമൻ A2 (Deutsch A2) കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ജർമൻ പഠന വിഭാഗം നടത്തുന്ന ജർമ്മൻ A2 (Deutsch A2) ഹ്രസ്വകാല കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു & ജർമൻ A1 (DeutschA1). കോഴ്സ് ഫീ :. 9000/, കാലയളവ : 80 മണിക്കൂർ (2 മുതൽ 3 മാസം), സമയം : രാവിലെ 10 മുതൽ 1 മണി വരെ (തിങ്കൾ മുതൽ വെള്ളി), ആകെ സീറ്റ് : 30, മിനിമം അപേക്ഷകൾ: 10. അപേക്ഷാഫീസ് 105/ രൂപയും രജിസ്ട്രേഷൻ ഫീസ് 105/ രൂപയുമാണ് (payable at University Cash Counter or online). അപേക്ഷാഫോം ജർമൻ ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. (https://www.keralauniversity.ac.in/dept/deptHYPERLINK "https://www.keralauniversity.ac.in/dept/depthome"home ). പൂരിപ്പിച്ച അപേക്ഷകൾ 2025 ഏപ്രിൽ 14 ന് വൈകുന്നേരം നാലുവരെ പാളയം സെനറ്റ് ഹൗസ് കാന്പസിലെ ജർമൻ പഠന വിഭാഗത്തിൽ സ്വീകരിക്കും.