ഓണ്‍ലൈൻ രജിസ്ട്രേഷൻ താത്കാലികമായി നിർത്തിവച്ചു
2025 ഏപ്രിലിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ FYUGP (റെഗുലർ 2024 അഡ്മിഷൻ) പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ താത്കാലികമായി നിർത്തിവച്ചു.
പരീക്ഷ രജിസ്ട്രേഷൻ
ഏപ്രിൽ 28ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംബിഎ റെഗുലർ & സപ്ലിമെന്ററി (ഫുൾടൈം/ട്രാവൽ & ടൂറിസം/ഡിസാസ്റ്റർ മാനേജ്മെന്റ്) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ 2025 ഫെബ്രുവരിയിൽ നടത്തിയ പി.ജി. ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആൻഡ് കണ്‍സർവേഷൻ ഓഫ് മാനുസ്ക്രിപ്റ്റ്സ് (20232024 ബാച്ച്) (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി സൈക്കോളജി (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രിൽ നാലിന് മുൻപ് exams.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in )..
ടൈംടേബിൾ
2024 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ BPEd., ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ BPEd, ഒന്നാം സെമസ്റ്റർ MPES. പരീക്ഷകളുടെയും സ്പെഷൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.