2024 ഫെബ്രുവരിയിൽ നടത്തിയ രണ്ട്, നാല്, ആറ് സെമസ്റ്റർ ബി
കോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, ബികോം. കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി
കോം. ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസെസ് (റീസ്ട്രക്ച്ചേർഡ്) മേഴ്സിചാൻസ്
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും
2025 ഏപ്രിൽ 04 വരെ ഓഫ് ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ, എംഎ പൊളിറ്റിക്കൽ സയൻസ് (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ, മേഴ്സിചാൻസ് 2017 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2025 ഏപ്രിലിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എംഎഡ് (2022 സ്കീംറെഗുലർ2024 അഡ്മിഷൻ, സപ്ലിമെന്ററി 2022 2023 അഡ്മിഷൻ) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ 2025 ഏപ്രിൽ ഒന്നു വരെയും 150/ രൂപ പിഴയോടെ ഏപ്രിൽ നാല് വരെയും 400/ രൂപ പിഴയോടെ ഏപ്രിൽ ഏഴു വരെയും അപേക്ഷിക്കാം. 2024 അഡ്മിഷൻ ഓണ്ലൈനായും 202223 അഡ്മിഷൻ വിദ്യാർഥികൾ ഓഫ് ലൈനായും രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ടൈംടേബിൾ
റെഗുലർ ബിടെക് (2008 സ്കീം) ഏഴാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബി.ടെക്. പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് കോഴ്സ് 2008 സ്കീം ഏഴ് (ജനുവരി 2025), ആറ് (നവംബർ 2024), അഞ്ച് (ജനുവരി 2025), എട്ട് (ഫെബ്രുവരി 2025) എന്നീ സെമസ്റ്ററുകളുടെ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വാർഷിക സമ്മർ കോച്ചിംഗ് ക്യാന്പ്
ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്കൂൾ/ കോളജ്
വിദ്യാർഥികൾക്കായുള്ള വാർഷിക സമ്മർ കോച്ചിംഗ് ക്യാന്പ് ഏപ്രിൽ 2 മുതൽ
മേയ് 29 വരെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും.
അത്ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ്, ഹാന്റ്ബോൾ, ബാസ്കറ്റ്ബോൾ, ബേസ്ബോൾ,
ടേബിൾ ടെന്നീസ്, യോഗാസന എന്നീ ഇനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. പരിശീലന സമയം
രാവിലെ 6.30 മുതൽ 8.30 വരെയും വൈകുന്നേരം 4.30 മുതൽ 6.30 വരെയുമാണ്. അപേ
ക്ഷാഫോമിനും വിശദവിവരങ്ങൾക്കും പിഎംജിയിലുള്ള ജിവി രാജ പവലിയ
നിൽ പ്രവർത്തിക്കുന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക് 0471 2306485, 9495304076, 7994759331,9846594508, 807597820.