2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ ബിഎച്ച്എംസി ടി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ഏപ്രിൽ 04 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി. ബോട്ടണി, എംഎസ്സി. ജിയോളജി ആൻഡ് എംഎസ്ഡബ്ല്യൂ. (സോഷ്യൽ വർക്ക്) (മേഴ്സിചാൻസ്), ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ(സോഷ്യൽ വർക്ക്) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ഏപ്രിൽ 8 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ