2024 ഫെബ്രുവരിയിൽ നടത്തിയ രണ്ട്, നാല്, ആറ് സെമസ്റ്റർ ബിബിഎ റീസ്ട്രക്ചേർഡ് (മേഴ്സിചാൻസ് 2000 2009 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് ന്യൂജനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 മാർച്ച് 28വരെ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
ടൈംടേബിൾ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ ഏഴാം സെമസ്റ്റർ ബിടെക് (2020 സ്കീം റെഗുലർ/സപ്ലിമെന്ററി) ജനുവരി 2025 പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ഏപ്രിൽ 09ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ) എംബിഎ (ജനറൽ), എംബിഎ (ട്രാവൽ ആൻഡ് ടൂറിസം), എംബിഎ (ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
കാര്യവട്ടം കാന്പസിൽ പ്രവർത്തിക്കുന്നതും, സർക്കാർ തലത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിൽ ഒന്നുമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ), സിഎസ്എസ് സ്ട്രീമിൽ, എംബിഎ (ജനറൽ), എംബിഎ (ട്രാവൽ ആൻഡ് ടൂറിസം), എംബിഎ (ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്) കോഴ്സുകളിലേക്ക് (20252027 ബാച്ച്) പ്രവേശനത്തിനായി ഓണ്‍ലൈൻ അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷാർഥിക്ക് സാധുവായ KMAT (2025), CAT/CMAT (2024 & 2025) സ്കോർ കാർഡ് ഉണ്ടായിരിക്കണം. www.admissions.keralauniversity.ac.in എന്ന യൂണിവേഴ്സിറ്റി പോർട്ടൽ വഴി 2025 ഏപ്രിൽ 15ന് 10 PMവരെ ആദ്യഘട്ട അപേക്ഷകൾ സ്വീകരിക്കുന്നതായിരിക്കും. പ്രസ്തുത തീയതിക്ക് മുൻപായി അപേക്ഷ സമർപ്പിക്കുന്ന മുഴുവൻ അപേക്ഷാർഥികളെയും 2025 ഏപ്രിൽ 24, 25 എന്നീ തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയ്ക്കായി ക്ഷണിക്കുന്നതും പ്രവേശന പരീക്ഷ (80%), ഗ്രൂപ്പ് ഡിസ്കഷൻ (10%), പേഴ്സണൽ ഇന്റർവ്യൂ (10%) എന്നിവയുടെ അടിസ്ഥാനത്തിൽ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് തയാറാക്കി 2025 ഏപ്രിൽ 30ന് പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. തുടർന്ന് 2025 മേയ് 07 ന് ഐഎംകെയുടെ കാര്യവട്ടം കാന്പസിൽ കൗണ്‍സിലിംഗ് നടത്തുന്നതും അതിൻപ്രകാരം ക്ലാസുകൾ ആരംഭിക്കുന്നതുമായിരിക്കും. രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1000/ രൂപയും. എസ്സി/എസ്ടി വിഭാഗത്തിന് 500/ രൂപയുമാണ്. പ്രോസ്പെക്ടസ്, അപേക്ഷാഫോം എന്നിവയുടെ വിശദാംശങ്ങൾക്കായി യൂണിവേഴ്സിറ്റി പോർട്ടൽ സന്ദർശിക്കുക (www.keralauniversity.ac.in ).