ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്സ്
അറബിക് വിഭാഗം നടത്തി വരുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓണ്ലൈൻ) ഒൻപതാമത് ബാച്ചിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 30 വരെയാണ് നീട്ടിയത്. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുൻഷി അറബിക്, അറബിക് ടീച്ചേഴ്സ് എക്സാമിനേഷൻ, ഏതെങ്കിലും ഡിഗ്രി (അറബിക് സെക്കന്റ് ഭാഷയായിരിക്കണം), ഓറിയന്റൽ ടൈറ്റിൽ (ആലിം/ഫാളിൽ), ഫീസ്: 6,500/ രൂപ , സീറ്റുകൾ: 15. അപേക്ഷാഫോമും വിശദവിവരങ്ങളും: കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പിലും അറബിക് വിഭാഗത്തിന്റെ വെബ്സൈറ്റിലും ലഭിക്കും.
പരീക്ഷാഫലം
2024 ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (റീസ്ട്രക്ചേർഡ്) (മേഴ്സിചാൻസ് 2000 2009 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്ലൈനായി ഏപ്രിൽഒന്നു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ യൂണിറ്ററി ഘഘആ ഓക്ടോബർ 2024 പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡും, പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 22, 24, 25 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ എത്തിച്ചേരണം.
അസി.പ്രഫസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളസർവകലാശാലയുടെ മാവേലിക്കരയിൽ പ്രവർത്തിക്കുന്ന രാജാ രവി വർമ്മ സെന്റർ
ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിൽ അസിസ്റ്റന്റ് പ്രൊഫസറുടെ (Guest Faculty in MVA, Art History) ഒഴിവുണ്ട്. യോഗ്യത: ആർട്ട് ഹിസ്റ്ററിയിൽ 55% മാർക്കിൽ കുറയാതെയുള്ള
ബിരുദാനന്തര ബിരുദം. പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, രാജാ രവി വർമ്മ സെന്റർ ഓഫ്
എക്സലൻസ് ഫോർ വിഷ്വൽ ആർട്സ്, മാവേലിക്കര, പിൻ 690101എന്ന വിലാസത്തിൽ 2025
ഏപ്രിൽ രണ്ടിനകം അയയ്ക്കണം.വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.
പ്രോജക്ട് ഫെല്ലോ
കാര്യവട്ടത്തെ ബോട്ടണി പഠന വകുപ്പിൽ താത്കാലികാടിസ്ഥാനത്തിൽ പ്രോജക്ട് ഫെല്ലോയുടെ ഒരൊഴിവുണ്ട്. പ്രതിമാസ വേതനം: 20,000/ രൂപ. പ്രായപരിധി : 40 വയസ്സ്. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസ്സിൽ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, പാസ്സ്പോർട്ട് സൈസ് ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 27ന് വൈകുന്നേരം നാലിനകം ഹെഡ്, ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണി, കേരളസർവകലാശാല, കാര്യവട്ടം ക്യാന്പസ്സ്, തിരുവനന്തപുരം, പിൻ 695 581 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷനിൽ.