2024 സെപ്റ്റംബർ മാസം നടത്തിയ മൂന്നും നാലും സെമസ്റ്റർ ബിബിഎ, ബിഎസ്സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓണ്‍ലൈനായി 27 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ കേന്ദ്രം 2024 ഒക്ടോബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എംഎ ഹിസ്റ്ററി (എസ്ഡിഇ 2022 അഡ്മിഷൻ റെഗുലർ, 2021 &2020 അഡ്മിഷൻ സപ്ലിമെന്ററി, 20172019 അഡ്മിഷൻ മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓണ്‍ലൈനായി 29 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ പഞ്ചവർഷ എംബി എ(ഇന്റഗ്രേറ്റഡ്) (റെഗുലർ 2022 സ്കീം) പരീക്ഷകളുടെ സോഷ്യൽ ഇന്റേണ്‍ഷിപ്പ് വൈവ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ഏഴാം സെമസ്റ്റർ ബിടെക് ഡിഗ്രി ജനുവരി 2025 (2008 സ്കീം) മേഴ്സി ചാൻസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷ രജിസ്ട്രേഷൻ
രണ്ടാം സെമസ്റ്റർ എഫ് വൈയുജിപി ( എഥഡഏജ) ഏപ്രിൽ 2025 റെഗുലർ 2024 അഡ്മിഷൻ പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ25 വരെയും 150 രൂപ പിഴയോടുകൂടി 28 വരെയും 400 രൂപ പിഴയോടുകൂടി ഏപ്രിൽ ഒന്ന് വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ