പ്രാക്ടിക്കൽ/പ്രോജക്ട് വൈവാ-വോസി/പ്രാക്ടിക്കൽ വൈവാ-വോസി
2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിപിഎ ഡാൻസ് പരീ ക്ഷയുടെ പ്രാക്ടിക്കൽ 2025 മാർച്ച് 27 ന് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഎ (സപ്ലിമെന്ററി 2020, 2019 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ) പരീക്ഷയുടെ പ്രോജക്ട് വൈവാവോസി 20 ന് തൈക്കാട് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിൽ വച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്നു.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് പരീക്ഷയുടെ പ്രാക്ടിക്കൽ വൈവാവോസി (സപ്ലിമെന്ററി) പരീക്ഷ 2025 ഏപ്രിൽ 2 ന് ചാവർകോട് സിഎച്ച്എംഎം കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി നൽകി
ആർ.അനിൽ കുമാർ,ജഗൻ സെബാസ്റ്റ്യൻ ജോർജ്, ബി.എസ്.സിന്ധു (ഇക്കണോമിക്സ്), ലിനി വർഗീസ് (ബയോടെക്നോളജി), എ.അനില, എസ്.എൽ. ശിൽപ്പ(ഹിന്ദി), എം.അഷിദ, വിഷ്ണു എസ്. കുമാർ (കൊമേഴ്സ്), എസ്.ദീപം (മലയാളം), സി. മാരിശെൽവം (തമിഴ്), എസ്. സുനിത,വി. സംഗീത (സംസ്കൃതം), എ.ജെ.അദർശ് (റഷ്യൻ), പ്രവീണ തോംസണ് (ഇംഗ്ലീഷ്), ആനന്ദ് ലാലി നീര (സിവിൽ എഞ്ചിനീയറിംഗ്), കെ.എ.ഹരികൃഷ്ണൻ, എച്ച്. ഉമ (മാത്തമാറ്റിക്സ്), ആർ.അഖിൽ (ബോട്ടണി), ബി.സുധീർ(കെമിസ്ട്രി), സി.ശ്രീദേവി അമ്മ(സൈക്കോളജി), പി. കെ. രേവതി (അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്), ജെ. എസ്.ലക്ഷ്മി, റിനി വർഗീസ്, അരുണ രാജ് (ഫിസിക്സ്),എസ്.എസ്.നവമി,ആർ.ലക്ഷ്മി (എൻവയോണ്മെന്റൽ സയൻസസ്) എന്നിവർക്ക് പിഎച്ച്ഡി നൽകുന്നതിന് കേരളസർവകലാശാല 17 ന് ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ
തീരുമാനമായി.