2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി, അനാലിറ്റിക്കൽ കെമിസ്ട്രി &പോളിമർ കെമിസ്ട്രി (മേഴ്സിചാൻസ്) ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ 24 വരെ ഓണ്‍ലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (www.keralauniversity.ac.in)
പരീക്ഷ വിജ്ഞാപനം
ആറാം സെമസ്റ്റർ ബിഎ ഓണേഴ്സ് പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഏപ്രിൽ 2025 (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
തെരഞ്ഞെടുപ്പ് വിജ്ഞാപനം
കേരളസർവകലാശാല യൂണിയൻ (202425) ഭാരവാഹികളുടേയും, സെനറ്റ്/ സ്റ്റുഡന്റ്സ്
കൗണ്‍സിലിലേക്കുള്ള വിദ്യാർഥി പ്രതിനിധികളുടേയും തെരഞ്ഞെടുപ്പ് വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ടെക്നിക്കൽ അസിസ്റ്റന്റ്
കേരളസർവകലാശാല കാര്യവട്ടം ക്യാന്പസ്സിലെ കന്പ്യൂട്ടേഷണൽ ബയോളജി &ബയോ
ഇൻഫർമാറ്റിക്സ് വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതി നായി ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.
പ്രോജക്ട് ഫെല്ലോ വാക് ഇൻ ഇന്റർവ്യൂ
കാര്യവട്ടത്തെ ജിയോളജിപഠന വകുപ്പിൽ താത്ക്കാലികാടിസ്ഥാന ത്തിൽ പത്ത് മാസക്കാലയളവുള്ള പ്രോജക്ടിലേക്കും എട്ട് മാസക്കാലയളവുള്ള പ്രോജക്ടിലേക്കും പ്രോജക്ട് ഫെല്ലോയുടെ ഒരൊഴിവുണ്ട്. പ്രതിമാസ വേതനം: 18,000/ രൂപ. യോഗ്യത: ജിയോളജി/എർത്ത് സയൻസ് എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ജിയോഇൻഫർമാറ്റിക്സിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 21ന് 10മണിക്ക്
കേരളസർവകലാശാല കാര്യവട്ടം ക്യാന്പസ്സിലെ ജിയോളജി പഠന വകുപ്പിൽവാക് ഇൻ
ഇന്റർവ്യൂന് എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ
ജോബ് നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.