2024 ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ/ ബിഎസ്സി/ബികോം ന്യൂജെനറേഷൻ ഡബിൾ മെയിൻ ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് മൂന്ന് വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 സെപ്റ്റംബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബികോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് മൂന്നു വരെ ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ/പുതുക്കിയ ടൈംടേബിൾ
എട്ടാം സെമസ്റ്റർ ബി.ടെക്.(സപ്ലിമെന്ററി 2013 സ്കീം) സെഷ ണൽ ഇംപ്രൂവ്മെന്റ് (2008 &മാു; 2013 സ്കീം), കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ സപ്ലിമെന്ററി വിദ്യാർഥികൾ (2017 അഡ്മിഷൻ വരെ)ന ഡിസംബർ 2024 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
എട്ടാം സെമസ്റ്റർ റെഗുലർ ബി.ടെക്. കോഴ്സ് കോഡിൽ വരുന്ന ബി.ടെക്. പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സിന്റെ ആറാം സെമസ്റ്റർ (നവംബർ2024), എട്ടാം സെമസ്റ്റർ (ഡിസംബർ 2024) സപ്ലിമെന്ററി 2013 സ്കീം പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 മാർച്ച് 11 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി ഡിഗ്രി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2024 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എഡ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2025 25 മുതൽ മാർച്ച് 05 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ സെക്ഷനിൽ ഹാജരാകണം.