കേരളസർവകലാശാല 2024 ഡിസംബറിൽ വിജ്ഞാപനം ചെയ്ത അഞ്ചാം സെമസ്റ്റർ ബി.വോക്
ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ് (356), ബി.വോക് ഫുഡ് പ്രോസസ്സിംഗ് (359)
കോഴ്സുകളുടെ പ്രാക്ടിക്കൽ ആറ് മുതൽ 12 വരെ അതാത് പരീക്ഷകേന്ദ്രങ്ങളിൽ
നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in)
പരീക്ഷാഫലം
കന്പൈൻഡ് ബി.ആർക്ക് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ (2008 സ്കീം സപ്ലിമെന്ററി 2011, 2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷാഫീസ്
2025 മാർച്ച് 10 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ,ബികോം., ബിബിഎ എൽഎൽബി ബിരുദ പരീക്ഷകൾക്ക് പിഴകൂടാതെ 07 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പ്രാക്ടിക്കൽ
കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎസ്സി. ഫിസിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 06 ന് അതാത്
പരീക്ഷകേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ
പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
വിളപ്പിൽ സരസ്വതി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി. സൈക്കോളജി ഡിസംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.