കോളജ് മാറ്റത്തിന് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ വിദ്യാർഥികൾക്ക് 20242025 അധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്ററിലേക്ക് കോളജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാർഥികൾ ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. കോളജ് മാറ്റം ഗവണ്മെന്റ്/എയ്ഡഡ് കോളജുകൾ തമ്മിലും, സ്വാശ്രയ കോളജുകൾ തമ്മിലും അനുവദിക്കും. പൂരിപ്പച്ച അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളജിലെയും ചേരാൻ ഉദ്ദേശിക്കുന്ന കോളജിലെയും പ്രിൻസിപ്പൽമാരുടെ ശിപാർശയോടെ 1050/ രൂപ ഫീസടച്ച് സർവകലാശാലയിൽ 2025 ഫെബ്രുവരി 15ന് വൈകുന്നേരം അഞ്ചിനു മുൻപായി സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575/ രൂപ കൂടി അടയ്ക്കേണ്ടതാണ്. അപേക്ഷ സർവകലാശാല രജിസ്ട്രാർ തപാലിൽ ലഭിക്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 15. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ
മൂന്നാം സെമസ്റ്റർ ബിഎ /ബിഎസ്സി/ബികോം സിബിസിഎസ്എസ് ജനുവരി 2025 (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019 അഡ്മിഷൻ) പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിക്കും. പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുകൾ 2025 ഫെബ്രുവരി മൂന്നു മുതൽ അതാത് കോളജുകളിൽ നിന്ന് ലഭ്യമാകും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ എട്ടാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി 2018 സ്കീം) ജൂലൈ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 2025 ഫെബ്രുവരി 06 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
വിദൂരവിദ്യാഭ്യാസ വിഭാഗം വഴി നടത്തുന്ന മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (MLISc) ഫെബ്രുവരി 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് പരീക്ഷയുടെ ബിഎ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷകൾ 2025 ഫെബ്രുവരി 06 മുതൽ വിവിധ കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി പരീക്ഷയുടെ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 04 മുതൽ വിവിധ കോളജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ .
2025 ജനുവരിയിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (B.Lib I.Sc.) പരീക്ഷയുടെ (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2022 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷ (LIS B 47 Information Technology Practical) 2025 ഫെബ്രുവരി 03 മുതൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി പരീക്ഷയുടെ ഹോംസയൻസ് പ്രാക്ടിക്കൽ പരീക്ഷകൾഫെബ്രുവരി 06 മുതൽ വിവിധ കോളജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഡെസെർട്ടേഷൻ വൈവ & കോംപ്രിഹെൻസീവ് വൈവവോസി
വിദൂരവിദ്യാഭ്യാസ കേന്ദ്രം 2024 ഒക്ടോബറിൽ വിജ്ഞാപനം നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 അഡ്മിഷൻ 2019 അഡ്മിഷൻ വരെ) ഡിഗ്രി പരീക്ഷയുടെ ഡെസർട്ടേഷൻ വൈവ, കോംപ്രിഹെൻസീവ് വൈവവോസി പരീക്ഷകൾ 2025 ഫെബ്രുവരി 11, 12, 13 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. വിദ്യാർഥികൾ ഡെസർട്ടേഷന്റെ രണ്ട് പകർപ്പും ഹാൾടിക്കറ്റുമായി പരീക്ഷ കേന്ദ്രത്തിൽ രാവിലെ 9.30ന് ഹാജരാകണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.