പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി
20242025 അക്കാദമിക വർഷത്തിലെ ബിഎ/ബികോം/ബിഎ അഫ്സൽഉൽഉലാമ/
ബിബിഎ/ബികോം അഡീഷണൽ ഇലക്ടീവ് കോഓപ്പറേഷൻ/ബി.കോം. അഡീഷണൽ ഇലക്ടീവ് ട്രാവൽ ആൻഡ് ടൂറിസം എന്നീ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 31 വരെ നീട്ടി. ബിഎ/ബികോം/ബിഎ അഫ്സൽഉൽഉലാമ/ബി.കോം. അഡീഷണൽ ഇലക്ടീവ് കോഴ്സു കൾക്ക് നിശ്ചിത ഫീസിനോടൊപ്പം 2625/ രൂപ പിഴയോടെയും ബിബിഎ കോഴ്സിന് നിശ്ചിത ഫീസിനോടൊപ്പം 3150/ രൂപ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരളസർവകലാശാലയിൽ സമർപ്പിക്കണം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2024 ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി
(റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2018 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2011
2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയ ത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ഫെബ്രുവരി 02 വരെ ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിറ്റി) (2018 സ്കീം റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2018 2021 അഡ്മിഷൻ), (2014 സ്കീം സപ്ലിമെന്ററി 2017 അഡ്മിഷൻ) ഫെബ്രുവരി 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ മ്യൂസിക് (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ 24, 30, 31 തീയതികളിലായി നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ജനുവരിയിൽ നടത്താനിരിക്കുന്ന നാലാം സെമസ്റ്റർ എംബിഎ (സപ്ലിമെന്ററി 2019, 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ജനുവരിയിൽ നടത്താനിരിക്കുന്ന രണ്ടാം സെമസ്റ്റർ എംബിഎ (സപ്ലിമെന്ററി 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ഫെബ്രുവരി 11 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ