2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി ആൻഡ് ഹിസ്റ്റോറിയോഗ്രഫി) ന്യൂജനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 വരെ ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
ഏഴാം സെമസ്റ്റർ ബിടെക് ഡിഗ്രി (2008 സ്കീം മേഴ്സിചാൻസ് 2008 മുതൽ 2012 അഡ്മിഷൻ വരെയുള്ള വിദ്യാർഥികൾ), പാർട്ട്ടൈം വിദ്യാർഥികൾ &2003 സ്കീം (ട്രാൻസിറ്ററി വിദ്യാർഥികൾ) ജനുവരി 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷ വിജ്ഞാപനം
ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി) 2018 സ്കീം റെഗുലർ 2024 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 20182022 അഡ്മിഷൻ), (2014 സ്കീം സപ്ലിമെന്ററി 2017 അഡ്മിഷൻ) ഫെബ്രുവരി 2025 പരീക്ഷയുടെ പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ മാറ്റിവച്ചു
വിദൂരവിദ്യാഭ്യാസ പഠന വിഭാഗം 2025 ജനുവരി 16 ന് നടത്താൻ നിശ്ചയിച്ചിരുന്ന എംഎ പൊളിറ്റിക്കൽ സയൻസ് പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. അന്നേ ദിവസത്തെ വിദൂര വിദ്യാഭ്യാസം വഴിയുള്ള മറ്റ് വിഷയങ്ങളുടെ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷ
2024 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎഡ് പരീക്ഷ 22 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
22 ന് നടത്തുന്ന ജർമ്മൻ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.