2024 മെയിൽ നടത്തിയ ഏഴാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്)
(2015 സ്കീം റെഗുലർ &സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 18 വരെ ഓഫ് ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ.
പരീക്ഷ തീയതി പുനഃക്രമീകരിച്ചു
14 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ ഡിഗ്രി പരീക്ഷ 21 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു
2025 ജനുവരി 14 ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എംഎ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷ 27 ലേക്ക് മാറ്റിയിരിക്കുന്നു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2024 ജൂലൈയിൽ നടത്തിയ ബിപിഎ (പാർട്ട് കകക ആന്വൽ സ്കീം മേഴ്സിചാൻസ് 2004 2010 അഡ്മിഷൻ) വോക്കൽ മ്യൂസിക് മെയിൻ &സബ്സിഡിയറി പരീക്ഷകളുടെ പ്രാക്ടിക്കൽ 15 ന് ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തും.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ജനുവരിയിൽ നടത്തുന്ന ഒന്നാം വർഷ മാസ്റ്റർ ഓഫ് ക്ലിനിക്കൽ നൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു
202425 അധ്യയന വർഷത്തെ യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പിനുള്ള അപേക്ഷകൾ
ക്ഷണിക്കുന്നു. സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റുകൾ, അഫിലിയേറ്റഡ് കോളജുകൾ, യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളജ്, കാര്യവട്ടം എന്നിവിടങ്ങളിൽ 202425 അധ്യയന വർഷം വിവിധ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് കോളജ്/ഡിപ്പാർട്ട്മെന്റ് മേധാവി മുഖേന അപേക്ഷിക്കാം. ഓട്ടോണോമസ് കോളജുകളുടെ അപേക്ഷ സ്വീകരിക്കുന്നതല്ല. നിശ്ചിത അപേക്ഷാ ഫോമിലുള്ള പൂരിപ്പിച്ച അപേക്ഷയും യോഗ്യത പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സർവകലാശാലയിൽ ലഭിക്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 22. അപേക്ഷാഫോം, യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പ് സംബന്ധിച്ച നിയമാവലി തുടങ്ങിയ വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കണം.