പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
2024 ഒക്ടോബറിൽ നടത്തിയ ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 21, 22 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in )
പരീക്ഷാഫലം
2024 ജൂലൈയിൽ നടത്തിയ എംഎസ്സി ബയോകെമിസ്ട്രി 20222024 ബാച്ച് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സൈക്കോളജി, എംഎസ്സി കൗണ്‍സിലിംഗ് സൈക്കോളജി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 25 വരെ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് SLCMഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ കോഴ്സുകളുടെ (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2020 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in )..
ഡിസംബറിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ ബിഎ ഓണേഴ്സ് (ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ) (റെഗുലർ 2022 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 25 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 30 വരെയും ടഘഇങ സോഫ്റ്റ്വേർ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ) .
വൈവവോസി/കോംപ്രിഹെൻസീവ് വൈവവോസി
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 ഒക്ടോബറിൽ നടത്തിയ എംഎ പൊളിറ്റിക്കൽ സയൻസ് (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 2019 അഡ്മിഷൻ) പരീക്ഷയുടെ വൈവവോസി 2024 നവംബർ 27, 28 തീയതികളിൽ കാര്യവട്ടം ഡിപ്പാർട്ട്മെന്റ് ഓഫ് പൊളിറ്റിക്കൽ സയൻസസിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എംകോം (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 2019 അഡ്മിഷൻ) പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവവോസി 27, ഡിസംബർ 04 എന്നീ തീയതികളിൽ കാര്യവട്ടം കേരളസർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റ് ആൻഡ് ലീഗൽ സ്റ്റഡീസിൽ രാവിലെ 9.30 മുതൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).