ഒന്നാം വർഷ എംഎഡ് പ്രവേശനം- 2024
ജനറൽ/കമ്മ്യൂണിറ്റി ക്വാട്ട/എസ്സി/എസ്ടി/ഭിന്നശേഷിവിഭാഗക്കാർ/ മറ്റ് സംവരണ വിഭാഗങ്ങൾക്ക് രണ്ടാംഘട്ട സ്പോട്ട് അലോട്ട്മെന്റ് കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ ഒന്നാം വർഷ എംഎഡ് കോഴ്സിലേയ്ക്ക് രണ്ടാംഘട്ട സ്പോട്ട് അലോട്ട്മെന്റ് 16ന് തിരുവനന്തപുരത്തെ കേരളസർവകലാശാല സെനറ്റ്ഹാളിൽ നടത്തും. വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ട്,യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് , കമ്മ്യൂണിറ്റിസർട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കണം. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ ഹാജരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സാക്ഷ്യപത്രം നൽകി പ്രതിനിധിയെ അയക്കാവുന്നതാണ്.
ഒന്നാംഘട്ട സ്പോട്ടിൽ പരിവർത്തനം ചെയ്യാത്ത സംവരണസീറ്റുകൾ . പ്രസ്തുത സംവരണ
വിഭാഗത്തിൽ വിദ്യാർഥികൾ ഇല്ലാത്ത പക്ഷം പ്രോസ്പെക്ട്സിൽ പറഞ്ഞിരിക്കുന്നത് പ്രകാരം മറ്റു വിഭാഗങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതാണ്. നിലവിൽ സർവകലാശാല അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരെ, റാങ്ക്ലിസ്റ്റിലെ വിദ്യാർത്ഥികളെ പരിഗണിച്ചതിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കുന്നതാണ്.
പ്രാക്ടിക്കൽ പരീക്ഷ തീയതി പുനഃക്രമീകരിച്ചു
2024 നവംബർ 13 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി) ഒക്ടോബർ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 15 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
പരീക്ഷാഫലം
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി സുവോളജി വിത്ത് സ്പെഷലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 23 ന് മുൻപ് ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്, എക്സ്റ്റൻഷൻ എജ്യൂക്കേഷൻ, ഫുഡ് ആന്റ് നൂട്രീഷൻ, നൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎഡ് (2022 സ്കീം റെഗുലർ, 2018 സ്കീം സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി, എംഎ.സോഷ്യോളജി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂണ്‍/ജൂലൈ മാസങ്ങളിൽ നടത്തിയ ബിഎ അഫ്സൽ ഉൽ ഉലാമ/ബികോം. ആന്വൽ സ്കീം (റെഗുലർ, സപ്ലിമെന്ററി &മേഴ്സിചാൻസ്) പാർട്ട് ഒന്ന്, രണ്ട് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 202423 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
ആറാം സെമസ്റ്റർ ബിടെക് (മേഴ്സിചാൻസ് 2008 2012 അഡ്മിഷൻ 2008 സ്കീം) പാർട്ട്ടൈം &2003 സ്കീം ട്രാൻസിറ്ററി വിദ്യാർഥികൾ) നവംബർ 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പ്രാക്ടിക്കൽ
2024 ഒക്ടോബറിൽ നടത്തിയ ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 19, 20 തീയതികളിൽ അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ 19 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് (340) പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ 22 വരെ അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ 2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിപിഎ ഡാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 15 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷാഫീസ്
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന എംഎസ്സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് ((മേഴ്സിചാൻസ്) പരീക്ഷകൾക്ക് പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ടൈംടേബിൾ
2024 നവംബർ 22 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ (2020 സ്കീം റെഗുലർ 2023 അഡ്മിഷൻ &സപ്ലിമെന്ററി 2022 &2021 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 നവംബർ 21 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിപിഎഡ്(നാല് വർഷ ഇന്നോവേറ്റീവ് കോഴ്സ് 2022 സ്കീം) (റെഗുലർ 2023 അഡ്മിഷൻ &സപ്ലിമെന്ററി 2022 അഡ്മിഷൻ), അഞ്ചാം സെമസ്റ്റർ (റെഗുലർ 2022 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.