2024 നവംബർ 13 ന് ഉപതെരഞ്ഞെടുപ്പ് ആയതിനാൽ അന്നേദിവസം കേരളസർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി/പ്രാക്ടിക്കൽ) മാറ്റിവച്ചു. പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാഫലം
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംവിഎ (പെയിന്റിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എട്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി), ഒക്ടോബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ജ്യോഗ്രഫി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകൾ ഓണ്‍ലൈനായി സമർപ്പിക്കണം.
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ബോട്ടണി (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുളള അപേക്ഷകൾ 2021 &2022 അഡ്മിഷൻ ഓണ്‍ലൈനായി 18 വരെ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകൾ ഓണ്‍ലൈനായി 18 വരെ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ ബിഎ.ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, നവംബർ 2024 (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ (332), ആഗസ്റ്റ് 2024 പരീക്ഷയുടെ പ്രാക്ടിക്കൽ 14 മുതൽ 19 വരെ അതാത് കോളജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബിഎസ്സി.കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ആഗസ്റ്റ് 2024 പരീക്ഷയുടെ പ്രാക്ടിക്കൽ 2024 നവംബർ 12 മുതൽ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ .
രണ്ടാം സെമസ്റ്റർ ബിഎസ്സി എൻവിയോണ്മെന്റൽ സയൻസ് ആൻഡ് എൻവിയോണ്മെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് (216), ആഗസ്റ്റ് 2024 പരീക്ഷയുടെ പ്രാക്ടിക്കൽ 12 മുതൽ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
എട്ടാം സെമസ്റ്റർ ബിടെക് (2020 സ്കീം), സെപ്റ്റംബർ 2024, എട്ടാം സെമസ്റ്റർ ബിടെക് (2013 സ്കീം), സെപ്റ്റംബർ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ 13 മുതൽ 15 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാക്കണം.
പിഎച്ച്ഡി നൽകി
എ.അശ്വതി ആനന്ദ്, ഷിബിൻ ഫെലിക്സ് പി. (ബയോടെക്നോളജി),
എസ്. ശ്രീജ (കന്പ്യൂട്ടർ സയൻസ്), അനിത തോമസ് (ഫാർമസ്യൂട്ടിക്കൽ
സയൻസസ്), എൽ.ആർ.ഭവ്യ, എസ്.ആർ. അശ്വിൻ (സുവോളജി), എസ്. സ്വാതി,
എസ്. സുമൻ(കൊമേഴ്സ്) എന്നിവർക്ക് പിഎച്ച്ഡി നൽകുന്നതിന് കേരളസർവകലാശാല 2024
നവംബർ 11 ന് ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനമായി.