നാലുവര്‍ഷ ബിരുദം: കേരള വാഴ്സിറ്റിയില്‍ പരീക്ഷകള്‍ക്കു വന്‍ ഫീസ്
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നാലുവര്‍ഷ ഡിഗ്രി പ്രോഗ്രാം പരീക്ഷകളുടെ ഫീസ് കുത്തനേ കൂട്ടി. ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷയുടെ ഫീസ് നിരക്കുകളാണ് വര്‍ധിപ്പിച്ചത്.
തിയറി പേപ്പറുകള്‍ക്ക് ഒരു കോഴ്സിനു 150 രൂപ, ഇംപ്രൂവ്മെന്റിനു 200 രൂപ, സപ്ലിമെന്ററി പരീക്ഷയ്ക്കു 300 രൂപ എന്നിങ്ങനെയാണു വര്‍ധിപ്പിച്ച ഫീസ് നിരക്ക്. തിയറിയും പ്രാക്ടിക്കലുമുള്ള പരീക്ഷകള്‍ക്ക് ഇത് യഥാക്രമം 250, 300, 350 എന്നിങ്ങനെയാണ്. നാലു വര്‍ഷ ഡിഗ്രി പ്രോഗ്രാമുകളില്‍ മിക്ക വിഷയങ്ങള്‍ക്കും പ്രാക്ടിക്കലുണ്ട്. പരീക്ഷാ മൂല്യനിര്‍ണയ ഫീസ് 300 രൂപയും അധികമായി നല്‍കണം. ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി എന്നിവയുടെ മൂല്യനിര്‍ണയത്തിനു 500 രൂപയും മാര്‍ക്ക് ഷീറ്റിനു 75 രൂപയും നല്‍കണം.
മൂന്നു വര്‍ഷ ഡിഗ്രിക്ക് ഒരു സെമസ്റ്ററില്‍ പരീക്ഷാ ഫീസ് 505 രൂപയായിരുന്നെങ്കില്‍ നാലു വര്‍ഷ ഡിഗ്രിയില്‍ പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച് 13751575 രൂപ നല്‍കണം. ഒന്നാം സെമസ്റ്ററില്‍ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളുടെ മൂല്യനിര്‍ണയം നടത്തുന്നത് കോളജുകളാണെങ്കിലും അതിനും സര്‍വകലാശാല വലിയ ഫീസാണ് ഈടാക്കുന്നത്.
ഫീസ് വര്‍ധനയ്ക്കെതിരേ വിദ്യാര്‍ഥികളില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുന്‍പ് കാലിക്കട്ട് സര്‍വകലാശാലയില്‍ നാലു വര്‍ഷ ഡിഗ്രി പ്രോഗ്രാം പരീക്ഷാ ഫീസ് കുത്തനേ കൂട്ടിയതു വിവാദമായിരുന്നു.