കേരളസർവകലാശാല ഒന്നാം വർഷ എംഎഡ് പ്രവേശനം - സ്പോട്ട് അലോട്ട്മെന്റ്
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളജുകളിലെ ഒന്നാം വർഷ എംഎഡ് കോഴ്സിലേക്ക് 12ന് കേരളസർവകലാശാല സെനറ്റ് ഹാൾ, തിരുവനന്തപുരത്ത് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നതാണ്. വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ്ഔട്ട്, യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (for candidates of other Universities), Non Creamy Layer Certificate (for SEBC Candidates), കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (SC, ST Candidates ) EWS സർട്ടിഫിക്കറ്റ്, Medical certificate (for Differently Abled Candidates), മറ്റുയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ ഹാജരാകാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് സാക്ഷ്യപത്രം (authorization letter) നൽകി പ്രതിനിധിയെ അയക്കാം. നിലവിൽ സർവകലാശാല അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരെ, റാങ്ക് ലിസ്റ്റിലെ വിദ്യാർഥികളെ പരിഗണിച്ചതിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കും. ഇതുവരെയും ഓണ്ലൈൻ രജിസ്ട്രേഷൻ നടത്താത്തവർക്ക് 2024 നവംബർ 10 വരെ രജിസ്ട്രേഷൻ ചെയ്യാം.
ത്രിദിന ദേശീയ സെമിനാർ
ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ 12 വരെ മുതൽ 14 വരെ The Art and Science of Manuscript Studies എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമിനാർ നടക്കുകയാണ്. പ്രസ്തുത സെമിനാറിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 12 ന് രാവിലെ 9.30 ന് കാര്യവട്ടത്തെ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ എത്തിച്ചേരുക.
പരീക്ഷാഫീസ്
2024 ഡിസംബറിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഡ് (2022 സ്കീം റെഗുലർ & സപ്ലിമെന്ററി), (2018 സ്കീം സപ്ലിമെന്ററി 2021 & 2020 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 13 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
ടൈംടേബിൾ
കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2018 അഡ്മിഷൻ) നവംബർ 2024 പരീക്ഷകൾ നവംബർ 22 മുതൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in )