2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്) (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് SLCMഓണ്‍ലൈൻ പോർട്ടർ മുഖേന മാത്രം അടയ്ക്കേണ്ടതാണ്. മറ്റൊരു മാർഗത്തിലൂടെയും അടയ്ക്കുന്ന തുക സൂക്ഷ്മപരിശോധനയ്ക്ക് പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ബിസിനസ് ഇക്കണോമിക്സ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടർ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ സംസ്കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, എംഎ അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, എംഎ സംസ്കൃതം സ്പെഷൽ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ & ജ്യോതിഷ) (റെഗുലർ/ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർഥികൾ www.exams.keralauniversity.ac.in മുഖേനയും 16 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
ജൂലൈയിൽ നടത്തിയ എംഎസ്സി ക്ലൈമറ്റ് ചേഞ്ച് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്, എൻവയോണ്‍മെന്റൽ സയൻസ്, ജിയോളജി, എംഎ പൊളിറ്റിക്കൽ സയൻസ്, എംടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ഒപ്റ്റോഇലക്ട്രോണിക്സ് ആന്റ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ) (20222024 ബാച്ച്) സിഎസ്എസ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർഥികൾ www.exams.keralauniversity.ac.in മുഖേനയും 15 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2024 ഡിസംബർ ഒന്‍പതിന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽബി ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ13 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
ആറാം സെമസ്റ്റർ ബിടെക് പാർട്ട്ടൈം റിസ്ട്രക്ചേർഡ് കോഴ്സ് (2013 സ്കീം) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾക്ക് ഇന്നുമുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴകൂടാതെ 15 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗും കൊല്ലം ടികെഎം കോളജ് ഓഫ് എൻജിനിയറിംഗുമാണ് പരീക്ഷാകേന്ദ്രങ്ങൾ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
പ്രാക്ടിക്കൽ/വൈവവോസി
2024 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി) പരീക്ഷയുടെ പ്രാക്ടിക്കൽ 11 മുതൽ അതാത് കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
വിദൂരവിദ്യാഭ്യാസപഠന കേന്ദ്രം 2024 ഫെബ്രുവരിയിൽ നടത്തിയ എംഎ മലയാളം (മേഴ്സിചാൻസ്) പരീക്ഷയുടെ വൈവവോസി 13 ന് രാവിലെ 11ന് കാര്യവട്ടം കാന്പസിലെ കേരളപഠന വിഭാഗത്തിന്റെ 25ാം നന്പർ മുറിയിൽ നടത്തും.
ടൈംടേബിൾ
15 ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.keralauniversity.ac.in )..