2024 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി
(മൾട്ടിമേജർ) 2 (യ) (350) പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കൽ 2024 നവംബർ 11 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഫെബ്രുവരിയിൽ ഫൈനൽ ഇയർ എംഎസ്സി മാത്തമാറ്റിക്സ് (ആന്വൽ സ്കീം) (മേഴ്സിചാൻസ് 2003 2016 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഡെസർട്ടേഷൻ വൈവ 11 ന് കോണ്‍ഫറൻസ് ഹാൾ, ഇഎസ് സെക്ഷൻ, പരീക്ഷാ വിഭാഗം അനക്സിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ടൈംടേബിൾ
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിജി ഡിപ്ലോമ ഇൻ കൗണ്‍സിലിംഗ് (ജെറിയാട്രിക്)
(മേഴ്സിചാൻസ്) 2019 2020 ബാച്ച് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2024 നവംബറിൽ നടത്തുന്ന മൂന്ന്, അഞ്ച് സെമസ്റ്റർ ബിപിഎഡ്(നാല് വർഷ ഇന്നോവേറ്റീവ് കോഴ്സ് 2022 സ്കീം) പരീക്ഷകൾക്ക് പിഴകൂടാതെ 11 വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 നവംബറിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എംപിഇഎസ് (റെഗുലർ 2020 സ്കീം 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 അഡ്മിഷൻ) പരീക്ഷകൾക്ക് ഓണ്‍ലൈനായും (സപ്ലിമെന്ററി 2021 അഡ്മിഷൻ) പരീക്ഷകൾക്ക് ഓഫ് ലൈനായും പിഴകൂടാതെ 11 വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2024 ഏപ്രിലിൽ നടത്തിയ ഒന്ന്, രണ്ട് വർഷ ബികോം (ആന്വൽ) സപ്ലിമെന്ററി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 11 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ വിഭാഗത്തിൽ എത്തണം.