2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ, ഇംപ്രൂവ്മെന്റ് &) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 10 ന് മുൻപ്ഓണ്ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് (റെഗുലർ &സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ജിയോളജി
(റെഗുലർ, ഇംപ്രൂവ്മെന്റ് &സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 09 വരെ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷാഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത് സെമസ്റ്റർ കന്പെയ്ൻഡ് ബിആർക് (മേഴ്സിചാൻസ് 2008 സ്കീം 2010 അഡ്മിഷൻ) നവംബർ 2024 പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 13 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ FYUGP നവംബർ 2024 (റെഗുലർ 2024
അഡ്മിഷൻ) പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 12
വരെയും 150 രൂപ പിഴയോടെ 14 വരെയും 400 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 ഒക്ടോബറിൽ നടത്തിയ പത്താം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) പരീക്ഷകളുടെ പ്രോജക്ട്, കോംപ്രിഹെൻസീവ് വൈവ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 നവംബർ 22 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി നൽകി
സൂര്യ എസ്, മീര കൃഷ്ണൻ,ശരണ്യ പി.കെ.,നമിത എൽഎച്ച് (ബോട്ടണി), ജിജു കെ.ആർ,അർച്ചന വി.പി. (കെമിസ്ട്രി), അഖിൽ മേനോൻ (കൊമേഴ്സ്), വിവേക് ജേക്കബ് എബ്രഹാം, ഫ്രാൻസിസ് വരുണ്‍ ജോയ് കെ.,ഷിനോജ് എസ്. (പൊളിറ്റിക്കൽ സയൻസ്), സീന എ., രമ്യ ആർ. (ഡെമോഗ്രഫി),ആർഷ എൻ., നിമ്മി എ.വി., വിഭു റ്റി.എസ്. (ഫിസിക്സ്),മണി വി. (ഹിസ്റ്ററി), അഞ്ചു
പി.എം. (സൈക്കോളജി), വിപിൻ രാജ് എം.എൻ., ഹീര ചന്ദ്രൻ, നവമി ഭദ്രൻ, ശാലിനി സി., നീതു എസ്.എസ്. (ഹിന്ദി),. സൗമ്യ എസ്., അപർണ്ണ എൻ.എസ്., അശ്വനി എസ്.എസ്. (ബയോകെമിസ്ട്രി), വിദ്യ ആർ. ശേഖർ, കൃഷ്ണദാസ് പി. (മലയാളം),സുബിൻ കെ.എസ്.,ദീപ ഒ.വി., എലിസബത്ത് ബേബി,ദീപ്തി എസ്. (എജ്യൂക്കേഷൻ), ഐശ്വര്യ മോഹൻ,ദേവി ചന്ദ്ര ആർ.,ഗോകുൽ വി. (ഒപ്റ്റോഇലക്ട്രോണിക്സ്),സേതുലക്ഷ്മി എ., അന്നേ പ്ലാസിഡ്, അർണോൾഡ് മാത്യൂസ് (ഇംഗ്ലീഷ്),ദീപ എം.യു. (ഇല്ക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്), സിബി ജോയ് (സിവിൽ എഞ്ചിനീയറിംഗ്), ജീവ എസ്.ഇ. (ബയോടെക്നോളജി),റോയ് ജോണ്‍, ആന്റണി സനോജ് ജെറോം, ലക്ഷ്മി കമൽ കെ.എസ്. (മാത്തമാറ്റിക്സ്), രഘുനാഥ് കെ. (എൻവയോണ്‍മെന്റൽ സയൻസസ്), മെറീന സി.എസ്. (ജ്യോഗ്രഫി), ദീപിക ലക്ഷ്മണ്, കവിത ജെ.ആർ. (ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്), സിബിൻ എസ്.ആർ. (സംസ്കൃതം), ലിൻസി അലക്സ് (അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്), സതീഷ് കുമാർ എസ്. (കന്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ്) എന്നിവർക്ക് പിഎച്ച്.ഡി നൽകുന്നതിന് കേരളസർവകലാശാല 2024 നവംബർ 05 ന് ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനമായി.