ഒന്നാം വർഷ എംഎഡ് പ്രവേശനം
കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ
കോളജുകളിലേക്കുള്ള 202425 അദ്ധ്യയന വർഷത്തിലെ എംഎഡ് കോഴ്സുകളുടെ ഏകജാലക
സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കണം. രജിസ്ട്രേഷൻ 10 ന് അവസാനിക്കും. രജിസ്ട്രേഷൻ ഫീസ് 1000/ ഹെൽപ്പ്ലൈൻ നന്പർ: 9188524612
ടൈംടേബിൾ
2024 മെയിൽ നടത്തിയ ആറാം സെമസ്റ്റർ എംബിഎൽ വൈവ വോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പ്രാക്ടിക്കൽ/പ്രോജക്ട് വൈവ വോസി
നാല്, ആറ് സെമസ്റ്റർ ബികോം. (ഹിയറിംഗ് ഇംപയേർഡ്), സെപ്റ്റംബർ 2024 പരീക്ഷയുടെ പ്രായോഗിക പരീക്ഷ 11 നും എട്ടാം സെമസ്റ്റർ ബികോം (ഹിയറിംഗ് ഇംപയേർഡ്), സെപ്റ്റംബർ 2024 പരീക്ഷയുടെ പ്രോജക്ട് വൈവ വോസി 12 നും അതാത് കോളജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ കാര്യവട്ടം ഗവണ്മെന്റ് കോളേജിൽ 2024 ഒക്ടോബർ 29 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) 2 (യ) (350), ജൂലൈ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ5 ലേക്ക് പുനഃക്രമീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബി.എസ്സി. ബോട്ടണി ആൻഡ് ബയോടെക്നോളജി (247), ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) 2 (യ) (350), ആഗസ്റ്റ് 2024 പരീക്ഷയുടെ പ്രാക്ടിക്കൽ 7 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷാഫീസ്
ആറാം സെമസ്റ്റർ ബി.ടെക്., ഒക്ടോബർ 2024 ((സപ്ലിമെന്ററി 2013 സ്കീം, സെഷണൽ ഇംപ്രൂവ്മെന്റ് 2008 &2013 സ്കീം) യുസിഇകെയിലെ സപ്ലിമെന്ററി വിദ്യാർത്ഥികൾ (2017 അഡ്മിഷൻ വരെ)) പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ7 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ അറബിക് ട്രാൻസ്ലേഷൻ: അപേക്ഷ ക്ഷണിച്ചു
അറബിക് പഠനവകുപ്പ് നടത്തുന്ന പ്രോഗ്രാമിലേക്കു (2024 2025 ) എസ് സി/എസ്ടി കാറ്റഗറിയിൽ സീറ്റുകൾ ഒഴിവുണ്ട് .യോഗ്യത: അറബി ഭാഷയിൽ ബിരുദം/തത്തുല്യം. താത്പ്പര്യമുള്ളവർ അസ്സൽ രേഖകളുമായി നാളെ രാവിലെ 11ന് കാര്യവട്ടം ക്യാന്പസ്സിലെ കേരള സർവകലാശാല അറബിക് പഠനവകുപ്പിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് :9747318105