ഒന്നാം വർഷ എംഎഡ് പ്രവേശനം - 2024
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളജുകളിലേക്കുള്ള 202425 അധ്യയന വർഷത്തിലെ എംഎഡ് കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (Open Merit (General) /SEBC/ EWS/ SC/ST/ Community /Management/ Differently Abled Persons /Department Quota ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ 2024 നവംബർ 10 ന് അവസാനിക്കും. ഓണ്‍ലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താം. ഓപ്ഷൻ കൊടുത്ത കോളജുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ നിർബന്ധമായും പ്രവേശനം നേടണം. അല്ലാത്തപക്ഷം തുടർന്നുവരുന്ന അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല. പ്രവേശനം ആഗ്രഹിക്കുന്ന കോളജുകൾ മാത്രം മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട് കോളജുകളിലേക്കോ സർവകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതാത് കോളജുകളിൽ ഹാജരാക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് 1000/ (SC/ST വിഭാഗത്തിന് 500/) രൂപയാണ്. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈൻ മുഖാന്തിരം അടക്കേണ്ടതാണ്. ഡി.ഡി, ചെക്ക്, മറ്റു ചെലാനുകൾ തുടങ്ങിയവ മുഖേനയുള്ള പേയ്മെന്റുകൾ സ്വീകരിക്കുകയോ റീഫണ്ട് ചെയ്യുകയോ ചെയ്യുന്നതല്ല. ഫീസ് അടച്ച രസീത് നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്. തെറ്റായി ഒടുക്കുന്ന ഫീസുകൾ റീഫണ്ട് ചെയ്യപ്പെടുന്നതല്ല.
അഡ്മിഷൻ സംബന്ധിച്ചുള്ള അതാതു സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രക്കുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും (
)ശ്രദ്ധിക്കണം. ഹെൽപ്പ്ലൈൻ നന്പർ: 9188524612 (Whattsapp also) ഇമെയിൽ:
[email protected]
പരീക്ഷാഫലം
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് ആൻഡ് ഡേറ്റാ സയൻസ്) (റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധയ്ക്കുളള അപേക്ഷകൾ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി സമർപ്പിക്കണം. വിദ്യാർഥികളുടെ അപേക്ഷാഫീസ് slcm ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുളളൂ. അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി 2024 നവംബർ 3.
2024 ജൂലൈയിൽ നടത്തിയ രണ്ടാം വർഷ ബിബിഎ ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി & മേഴ്സിചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ സർവകലാശാല ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി 2024 നവംബർ 18. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2024 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എൽഎൽഎം (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2010 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുമുളള അപേക്ഷകൾ സർവകലാശാല ഓഫീസിൽ ഓഫ്ലൈനായി ലഭിക്കേണ്ട അവസാന തീയതി 2024 നവംബർ 15. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
ഒന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം ന്യൂജനറേഷൻ ഡബിൾ മെയിൻ മേയ് 2024 (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021, 2020 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ എട്ടുവരെ slcm മുഖേന അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് വിത്ത് സ്പെഷലൈസേഷൻ ഇൻ സ്പെയ്സ് ഫിസിക്സ് & എംഎസ്സി ഫിസിക്സ് വിത്ത് സ്പെഷലൈസേഷൻ ഇൻ നാനോസയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധയ്ക്കുളള അപേക്ഷകൾ 2024 നവംബർ ഒന്‍പതിന് മുൻപ് റെഗുലർ & സപ്ലിമെന്ററി വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 നവംബറിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎഡ് (2022 സ്കീം റെഗുലർ 2022 അഡ്മിഷൻ, 2018 സ്കീം സപ്ലിമെന്ററി 2019 2021 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്, ഓഗസ്റ്റ് 2024 പരീക്ഷയുടെ പ്രാക്ടിക്കൽ (വൈവ വോസി) 2024 നവംബർ ഒന്നു മുതൽ അതാത് പരീക്ഷാകേന്ദ്രത്തിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.(www.keralauniversity.ac.in ).
രണ്ട്, നാല്, ആറ് സെമസ്റ്റർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ (റീസ്ട്രക്ച്ചേർഡ്/വൊക്കേഷണൽ) മേഴ്സിചാൻസ് 2000 2009 അഡ്മിഷൻ, ഫെബ്രുവരി 2024 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം /എംഎസ്ഡബ്ല്യൂ./ എംഎ എച്ച്ആർഎം/ എംഎംസിജെ/എംടിടിഎം, ജൂലൈ 2024 (മേഴ്സി ചാൻസ് 2001 2019 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).