2024 ഏപ്രിൽ മാസം നടത്തിയ ഒന്നാം സെമസ്റ്റർ എംഎ മാസ് കമ്മ്യൂണിക്കേഷൻ & ജേർണലിസം (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി 2024 നവംബർ 07 വരെ സമർപ്പിക്കാം. വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM online portal മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
2024 ഏപ്രിൽ മാസം നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു. (സോഷ്യൽ വർക്സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി 2024 നവംബർ നാലുവരെ സമർപ്പിക്കാം. വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM online portal മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
2024 ജൂണ്‍ മാസം നടത്തിയ ബിഎ/ ബിഎസ്സി ആന്വൽ സ്കീം (റെഗുലർ, സപ്ലിമെന്ററി & മേഴ്സി ചാൻസ് ) പാർട്ട് ഒന്ന്, രണ്ട് പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 നവംബർ എട്ടുവരെ അപേക്ഷിക്കാം. പാർട്ട് ഒന്ന്, രണ്ട് ബിഎ അഫ്സൽ ഉൽ ഉലാമ പരീക്ഷകളുടെ ഫലം പിന്നീട് പ്രസിദ്ധികരിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in )..
2024 മാർച്ച് മാസം നടത്തിയ മൂന്നാം സെമസ്റ്റർ ബിഡെസ് ഫാഷൻ ഡിസൈൻ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 നവംബർ 21 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
2024 മാർച്ച് മാസം നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി 2019 സ്കീം (റെഗുലർ ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 നവംബർ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ (www.keralauniversity.ac.in ).
സൂക്ഷ്മപരിശോധന/പുനർമൂല്യനിർണയം അപേക്ഷാ തീയതി നീട്ടി
2024 മേയ് മാസം നടത്തിയ ഒന്നാം സെമസ്റ്റർ ബിഡെസ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി.
വൈവ / പ്രോജക്ട് വൈവ
2024 ഫെബ്രുവരി മാസം നടത്തിയ വിദൂരവിദ്യാഭ്യാസം (ആന്വൽ സ്കീം, 2003 2016 അഡ്മിഷൻ) മേഴ്സി ചാൻസ് ഫൈനൽ ഇയർ എം.എ. ഇംഗ്ലീഷ് ഡിഗ്രി പരീക്ഷയുടെ വൈവ, പ്രോജക്ട് വൈവ 2024 നവംബർ 4 നും എം.എ. ഇക്കണോമിക്സ് ഡിഗ്രി പരീക്ഷയുടെ വൈവ നവംബർ അഞ്ചിനും CDOE (വിദൂര വിദ്യാഭ്യാസ കേന്ദ്രം, കാര്യവട്ടം) സെന്ററിൽ നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ് (www.keralauniversity.ac.in ).
പരീക്ഷാഫീസ്
2024 നവംബറിൽ നടത്തുന്ന B.P.Ed (2020 സ്കീം 2 വർഷ കോഴ്സ്) ഒന്നും മൂന്നും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓഫ്ലൈനായി പിഴകൂടാതെ 2024 നവംബർ 5 വരെയും 150/ രൂപ പിഴയോടുകൂടി 2024 നവംബർ 8 വരെയും 400/ രൂപ പിഴയോടുകൂടി 2024 നവംബർ 12 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് (www.keralauniversity.ac.in ).