2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി ആൻഡ് പ്രോഗ്രാം ഇൻ കെമിസ്ട്രി (വിത്ത് സ്പെഷലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്) പരീക്ഷാഫലം പ്രസിദ്ധീ കരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2021 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും 2020 അഡ്മിഷൻ വിദ്യാർഥികൾ exams.keralauniversity.ac.in മുഖേനയും 2024 നവംബർ 06 വരെ ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീ കരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 2024 നവംബർ 05 ന് മുൻപ് ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി എൻവയോണ്‍മെന്റൽ സയൻസ് (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 2024 നവംബർ 06 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി
20242025 അക്കാദമിക വർഷത്തിലെ ബിഎ/ബികോം/ബിഎ അഫ്സൽഉൽഉലാമ/ബിബിഎ/ബികോം അഡീഷണൽ ഇലക്ടീവ് കോഓപ്പറേഷൻ/ ബികോം അഡീഷണൽ ഇലക്ടീവ് ട്രാവൽ ആൻഡ് ടൂറിസം എന്നീ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2024 നവംബർ 30 വരെ നീട്ടിയിരിക്കുന്നു. ബിഎ/ബികോം/ബിഎ അഫ്സൽഉൽഉലാമ/ബികോം അഡീഷണൽ ഇലക്ടീവ് കോഴ്സുകൾക്ക് നിശ്ചിത ഫീസിനോടൊപ്പം 2625/ രൂപ പിഴയോടെയും ബിബിഎ കോഴ്സിന് നിശ്ചിത ഫീസിനോടൊപ്പം 3150/ രൂപ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരളസർവകലാശാലയിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ www.de.keralauniversity.ac.in/www.keralauniversity.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ ബിവോക് (റെഗുലർ 2024 അഡ്മിഷൻ) നവംബർ 2024 പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 2024 നവംബർ 01 വരെയും 150/ രൂപ പിഴയോടെ നവംബർ 04 വരെയും 400/ രൂപ പിഴയോടെ നവംബർ 06 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ/ബിപിഎ/ബിഎംഎസ്/ ബിഎസ്ഡബ്ല്യൂ/ബിവോക് എന്നീ സിബിസിഎസ്എസ് (സിആർ) (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ & മേഴ്സിചാൻസ് 2013 2018 അഡ്മിഷൻ) പരീക്ഷകൾക്ക് നവംബർ നാലുവരെയും 150/ രൂപ പിഴയോടെ നവംബർ ഏഴുവരെയും 400/ രൂപ പിഴയോടെ നവംബർ 11 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ(www.keralauniversity.ac.in ).
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2020 അഡ്മിഷൻ & മേഴ്സിചാൻസ് 2013 2018 അഡ്മിഷൻ) പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 2024 നവംബർ 04 വരെയും 150/ രൂപ പിഴയോടെ നവംബർ 07 വരെയും 400/ രൂപ പിഴയോടെ നവംബർ 11 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
സൂക്ഷ്മപരിശോധന
ഏപ്രിലിൽ നടത്തിയ അവസാന വർഷ ബിഎ (ആന്വൽ സ്കീം) മെയിൻ & സബ്സിഡിയറി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾ ടിക്കറ്റുമായി 2024 ഒക്ടോബർ 29 മുതൽ നവംബർ 04 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ EJ V സെക്ഷനിൽ ഹാജരാകേണ്ടതാണ്.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്
അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓണ്‍ലൈൻ) പതിനാലാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത : പ്ലസ് ടു/തത്തുല്യം, ഫീസ്: 6000/ രൂപ, കാലാവധി : ആറു മാസം. അപേക്ഷാഫോം തിരുവനന്തപുരം, കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.arabicku.in ) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം നവംബർ 11നു വൈകുന്നേരം അഞ്ചിനു മുന്‍പ് വകുപ്പിൽ എത്തിക്കുക. വിശദ വിവരങ്ങൾക്കായി : 04712308846/9562722485 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.