2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ബോട്ടണി വിത്ത് സ്പെഷലൈസേഷൻ ഇൻ എത്തനോബോട്ടണി ആൻഡ് എത്തനോഫാർമക്കോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 നവംബർ 02 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിദ്യാർഥികളുടെ അപേക്ഷാഫീസ് ഓണ്‍ലൈൻ പോർട്ടർ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
2024 ഒക്ടോബർ 10 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (247) പരീക്ഷയുടെ പ്രാക്ടിക്കൽ 29ലേക്കും നാലാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) 2 (യ) (350), ജൂലൈ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ 29, 30 തീയതികളിലേക്കും പുനഃക്രമീകരിച്ചു. വിശദവിവര ങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 നവംബറിൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ പഞ്ചവർഷ എംബിഎ(ഇന്റഗ്രേറ്റഡ്) (റെഗുലർ, സപ്ലിമെന്ററി &മേഴ്സിചാൻസ് 2015 സ്കീം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.