കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 സെപ്റ്റംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് (2020 സ്കീം റെഗുലർ 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയ ത്തിനും നവംബർ 01 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎസ്സി ജ്യോഗ്രഫി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 01 ന് മുൻപ് ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കന്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് (2008 സ്കീം) മേഴ്സിചാൻസ്, (2003 സ്കീം) ട്രാൻസിറ്ററി ആൻഡ് പാർട്ട്ടൈം, ഒക്ടോബർ 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 നവംബർ 13 ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷ
വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ തീയതി പുനഃക്രമീകരിച്ചു
2024 ഒക്ടോബർ 23 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ എംകോം/എംകോം ഇന്റർനാഷണൽ ട്രേഡ് (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 30 ലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
സീറ്റൊഴിവ്
തുടർവിദ്യാഭ്യാസവ്യാപന കേന്ദ്രം നടത്തുന്ന പിജി ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത : കേരളസർവകലാശാല അംഗീകരിച്ച ബിരുദം, കോഴ്സ് കാലാവധി : ഒരു വർഷം, ക്ലാസുകൾ : രാവിലെ 7 മുതൽ 9 വരെ, കോഴ്സ് ഫീസ് : 19500 /, അപേക്ഷ ഫീസ് : 100/ രൂപ, അവസാന തീയതി :31, ഉയർന്ന പ്രായപരിധി ഇല്ല. കേരളസർവകലാശാല വെബ്സൈറ്റ് നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. അടച്ച രസീതും മാർക്ക് ലിസ്റ്റുകളുടേയും സർട്ടിഫിക്കറ്റുകളുടെയും പകർപ്പും സഹിതം പിഎംജി ജംഗ്ഷനിലുള്ള സ്റ്റുഡന്റ്സ് സെന്റർ ക്യാന്പസിലെ ഓഫീസിൽ ബന്ധപ്പെടണം. ഫോണ്‍ : 0471 2302523.