2024 ഒക്ടോബർ 8 ന് ആരംഭിച്ച രണ്ടാം സെമസ്റ്റർ പിജി പരീക്ഷകളിൽ നാളെ നടത്താനിരുന്ന എം.കോം. റെഗുലർ &ന്യൂജനറേഷൻ, ജൂലൈ 2024 പരീക്ഷകൾ മാത്രം മാറ്റിവച്ചു. മറ്റ് ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാഫലം
2024 ജൂലൈയിൽ നടത്തിയ എൽഎൽഎം പബ്ലിക് ലോ ആൻഡ് ഇന്റലക്ച്വൽ
പ്രോപ്പർട്ടി റൈറ്റ്സ് (20222024 ബാച്ച്) സിഎസ്എസ് കാര്യവട്ടം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ വിജ്ഞാപനം
2024 ജൂണിൽ നടത്തിയ കന്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്. (2013സ്കീം) (സപ്ലിമെന്ററി &സെഷണൽ ഇംപ്രൂവ്മെന്റ്) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
സ്പോട്ട് അഡ്മിഷൻ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഒന്നാം വർഷ ബി.ടെക്. കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ 10 മുതൽ 12വരെ കോളജ് ഓഫീസിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തും. ഫോണ്: 9995142426, 9388011160, 9447125125.
പ്രാക്ടിക്കൽ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ജൂലൈയിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക്(2018 സ്കീം) പ്രാക്ടിക്കൽ പരീക്ഷകൾ 2024 നവംബർ 1 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിടെക് (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ 2020 സ്കീം) ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷൻ, കന്പ്യൂട്ടർ സയൻസ് &എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ കന്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക്. (2018 സ്കീം), സെപ്റ്റംബർ 2024 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
2024 ഒക്ടോബർ 10 മുതൽ 18 വരെ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി. ഫിസിക്സ്, ജൂലൈ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ
ഹാൾടിക്കറ്റ്
കേരളസർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മനോന്മണീയം സുന്ദരനാർ ഇന്റർനാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസ് 2024 ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെ തുടർന്നുവരുന്ന മൂന്ന് മാസത്തെ ഫംഗ്ഷണൽ തമിഴ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ എഴുത്തുപരീക്ഷ 2024 നവംബർ 2 ന് നടത്താൻ നിശ്ചയിച്ചു. കോഴ്സ് പൂർത്തീകരിച്ച് പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർഥികൾ ഹാൾടിക്കറ്റ് ഡൗണ്ലോഡ് ചെയ്ത് അവരവരുടെ വിവരങ്ങൾ പൂരിപ്പിച്ച് 28 നകം അയയ്ക്കണം. വിശദ വിവരങ്ങൾക്ക്: 04712308919, 04712308840.
സൂക്ഷ്മപരിശോധന
2023 ഓഗസ്റ്റിൽ നടത്തിയ ആറാം സെമസ്റ്റർ ബിആർക് ആർക്കിടെക്ചർ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പരീക്ഷയുടെ ഹാൾടിക്കറ്റുമായി 23, 24, 25 തീയതികളിൽ റീവാല്യുവേഷൻ വിഭാഗത്തിൽ ഹാജരാകണം.