2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 30 വരെ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
പ്രാക്ടിക്കൽ/വൈവവോസി
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 & 2018 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 30 മുതൽ വിവിധ കോളജുകളിൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംടിടിഎം വൈവവോസി (റെഗുലർ) പരീക്ഷ 2024 ഒക്ടോബർ മൂന്നിന് ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ചേർത്തല എസ്.എൻ.കോളജിൽ ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി ബോട്ടണി പ്രാക്ടിക്കൽ പരീക്ഷകൾ 27 ലേക്കും, കൊല്ലം എസ്.എൻ. കോളേജ് ഫോർ വിമനിൽ ഇന്ന് (After Noon) ന് നടത്താൻ നിശ്ചയിച്ചിരുന്ന ബോട്ടണി പ്രാക്ടിക്കൽ പരീക്ഷകൾ 27 ന് (After Noon) സെഷനിലേക്കും മാറ്റിവച്ചിരിക്കുന്നു.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസിന്റെ പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ 30 മുതൽ ഒക്ടോബർ 04 വരെ അതാത് കോളജുകളിൽ നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ/ ബിഎസ്സി/ ബികോം/ ബിബിഎ/ ബിസിഎ/ ബിപിഎ/ ബിഎംഎസ്/ ബിഎസ്ഡബ്ല്യൂ/ ബിവോക് എന്നീ സിബിസിഎസ്എസ് (സിആർ) (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 20202022 അഡ്മിഷൻ, മേഴ്സിചാൻസ് 20132016 & 2018 അഡ്മിഷൻ) നവംബർ 2024 പരീക്ഷകൾക്ക് പിഴകൂടാതെ 30 വരെയും 150/ രൂപ പിഴയോടെ ഒക്ടോബർ മൂന്നു വരെയും 400/ രൂപ പിഴയോടെ ഒക്ടോബർ 05 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സമ്മതപത്രം വയനാട് ഉരുൾപൊട്ടൽ ദുരന്തം
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (CMDRF) സംഭാവന നൽകാൻ ഉദ്ദേശിക്കുന്ന കേരള സർവകലാശാല പെൻഷൻകാർ സമർപ്പിക്കേണ്ട സമ്മതപത്രം കേരളസർവകലാശാല ഫിനാൻസ് വെബ്സൈറ്റിൽ (www.kufinance.info ) ലഭ്യമാണ്. പൂരിപ്പിച്ച സമ്മതപത്രം കേരളസർവകലാശാല പെൻഷൻ വിഭാഗത്തിൽ ലഭ്യമാക്കേണ്ടതാണ്.