നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങൾ സാങ്കേതിക വിഷയങ്ങളിലുള്ള ബിടെക് എന്റെ അല്ലാതെ ഏതെങ്കിലും ഒക്കെ പ്രോഗ്രാമുകളിൽ പഠന സൗകര്യം ഓഫർ ചെയ്യുന്നുണ്ടോ?
അരുണ്കുമാർ, അങ്കമാലി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) എന്നീ സ്ഥാപനങ്ങൾ പ്രധാനമായും ബിടെക് പ്രോഗ്രാമുകളാണ് നൽകുന്നതെങ്കിലും അടിസ്ഥാന സയൻസുമായി ബന്ധപ്പെട്ട ബിരുദ ബിരുദാനാന്തര പ്രോഗ്രാമുകളും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും എൻഐടികളും ഐഐടികളും ഓഫർ ചെയ്യുന്നുണ്ട്.
താഴെപ്പറയുന്ന എൻഐടി, ഐഐഐടി സാങ്കേതിക പഠന മേഖലയിലെ ബിടെക്, എം ടെക് പ്രോഗ്രാമുകൾ അല്ലാതെ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നുണ്ട്.
1. ബാച്ച്ലർ ഓഫ് ആർക്കിടെക്ചർ
കോഴ്സ് കാലാവധി അഞ്ചു വർഷം
ഈ കോഴ്സ് ലഭ്യമായ ചില എൻഐടികൾ: എൻഐടി തിരുച്ചിറപ്പള്ളി, എൻഐടി വാറംഗൽ, എൻഐടി കാലിക്കറ്റ്, എൻഐടി റൂർക്കേല, എൻഐടി സൂറത്കൽ, എൻഐടി നാഗ്പുർ, എൻഐടി പാറ്റ്ന, എൻഐടി ഭോപ്പാൽ, എൻഐടി ജയ്പുർ, എൻഐടി ജലന്ധർ, എൻഐടി ഹമീർപുർ,
2. ബാച്ചിലർ ഓഫ് പ്ലാനിംഗ്
കോഴ്സ് കാലാവധി നാലു വർഷം
ഈ കോഴ്സ് ലഭ്യമാക്കുന്ന എൻഐടികൾ: എൻഐടി ഭോപ്പാൽ, എൻഐടി ഹമീർപുർ
3. ഇന്റഗ്രേറ്റഡ് എംഎസ്സി
അടിസ്ഥാന ശാസ്ത്ര വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി മാത്തമാറ്റിക്സ്, ലൈഫ് സയൻസ് എന്നീ വിഷയങ്ങളിലാണ് പ്രധാനമായും സംയോജിത ബിരുദ ബിരുദാനന്തര പ്രോഗ്രാം നൽകപ്പെടുന്നത്. പഠന കാലയളവ് അഞ്ച് വർഷം
ബിഎസ് സി, എംഎസ് സി പ്രോഗ്രാമുകളിലേക്ക് ഒരുമിച്ച് പ്രവേശം നൽകി പഠനം തുടരുന്ന രീതിയാണ് ഇന്റഗ്രേറ്റഡ് അഥവാ സംയോജിത പ്രോഗ്രാം എന്നതുകൊണ്ട് അർഥമാക്കുന്നത്.
പ്രോഗ്രാമുകൾ എൻഐടികൾ വാറംഗൽ (കെമിസ്ട്രി, ഫിസിക്സ്), റൂർക്കേല (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ലൈഫ് സയൻസ്)
4. മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ
പല എൻഐടികളിലും ബിരുദധാരികൾക്കായി രണ്ടു വർഷത്തെ എംബിഎ പ്രോഗ്രാം ലഭ്യമാണ്. എൻജിനിയറിംഗ് പശ്ചാത്തലമില്ലാത്തവർക്കും സാധാരണയായി സിഎടി പോലുള്ള മാനേജ്മെന്റ് എൻട്രൻസ് പരീക്ഷകൾ വഴി ഈ സ്ഥാപനങ്ങൾ ഓഫർ ചെയ്യുന്ന ബിസിനസ് അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിന് പ്രവേശനം നേടാം.
പ്രോഗ്രാം ഓഫർ ചെയ്യുന്ന എൻഐടികൾതിരുച്ചിറപ്പള്ളി, റൂർക്കേല, വാറംഗൽ, കാലിക്കറ്റ്, നാഗ്പുർ
5. എംടെക്, എംഎസ് സി (രണ്ടു വർഷം), പിഎച്ച്ഡി
ബിരുദാനന്തര തലത്തിലുള്ള പ്രോഗ്രാമുകളാണ് ഇവ. ബിടെക്, ബിആർക്ക്, എംഎസ് സി തുടങ്ങിയ ബിരുദങ്ങൾ നേടിയവർക്ക് ഈ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാം.
മുകളിൽ സൂചിപ്പിച്ച എല്ലാ എൻഐടികളിലും ഈ പ്രോഗ്രാമുകൾ ലഭ്യമാണ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) ഇൻഫർമേഷൻ ടെക്നോളജിയിലും കംപ്യൂട്ടർ സയൻസിലുമാണ് ഐഐഐടികൾ പ്രധാനമായും പ്രോഗ്രാമുകൾ ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും ഓഫർ ചെയ്യുന്നത്.
ഐഐഐടികളിൽ ബിടെക്കിന് പുറമേ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലോ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ പൊതുവേ കുറവാണ്. ഏതാനും ചില ഐഐഐടികൾ ഇത്തരം പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നുണ്ട്.
താഴെപ്പറയുന്നവയാണ് ഈ പ്രോഗ്രാമുകൾ.
1. ഇന്റഗ്രേറ്റഡ് ബിടെക് + എംടെക് / എംബിഎ
ചില ഐഐഐടികളിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ ലഭ്യമാണ്. ഇത് ബിടെക് ഡിഗ്രിയോടൊപ്പം എംടെക് അല്ലെങ്കിൽ എംബിഎ ഡിഗ്രിയും നേടാൻ സഹായിക്കുന്നു. ഇവയും പ്രധാനമായും ടെക്നോളജി, മാനേജ്മെന്റ് സംബന്ധമായ വിഷയങ്ങളിലായിരിക്കും.
ഐഐഐടി അലഹബാദിൽ എംബിഎ പോലുള്ള ബിരുദാനന്തര പ്രോഗ്രാം ഓഫർ ചെയ്യുന്നുണ്ട്.
2. എംടെക്, പിഎച്ച്ഡി
പ്രോഗ്രാമുകൾ എല്ലാ ഐഐഐടികളിലും ഐടി, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഡാറ്റാ സയൻസ്, എഐ തുടങ്ങിയ അനുബന്ധ വിഷയങ്ങളിൽ എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകൾ ലഭ്യമാണ്.
അടിസ്ഥാന അക്കാദമിക് യോഗ്യതയ്ക്ക് പുറമേ ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷകളായ ജെഇഇ മെയിൻ (ബി ആർക്, ബി പ്ലാൻ, ബിടെക്), ഗേറ്റ് (എംടെക്), ക്യാറ്റ് (എംബിഎ) എന്നിവയിൽ നേടുന്ന റാങ്കും സ്കോറും ആണ് എൻഐടികളിലും ഐഐഐടികളിലും പ്രവേശനം ലഭിക്കുന്നതിനുള്ള യോഗ്യത.
മുകളിൽ സൂചിപ്പിച്ച സ്ഥാപനങ്ങൾ ഓരോന്നും നൽകുന്ന പ്രോഗ്രാമുകളും എത്ര സീറ്റുകളാണ് പ്രവേശനത്തിനായി തുറന്നു നൽകിയിട്ടുള്ളത് എന്നത് മറ്റു അനുബന്ധ വിഷയങ്ങളും മനസിലാക്കുന്നതിന് ഓരോ സ്ഥാപനങ്ങളും കാലാകാലങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഒൗദ്യോഗിക വെബ്സൈറ്റ്കളും സന്ദർശിക്കുക.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ് (
[email protected])