സ്കോളർഷിപ്പോടെ എൻട്രൻസ് ക്ലാസ്; എഡ്യൂപോർട്ടിൽ ഇ-സാറ്റ് പരീക്ഷ
തൃശൂർ: നീറ്റ്ജെഇഇ എൻട്രൻസ് പരീക്ഷകളിൽ വൻവിജയം കൊയ്ത എഡ്യൂപോർട്ടിന്റെ കേരളത്തിലെ വിവിധ കാന്പസുകളിൽ 100 ശതമാനംവരെ ഫീസിളവിൽ പഠിക്കാൻ അവസരം. മേയ് ആറിനു നടക്കുന്ന ഇസാറ്റ് പരീക്ഷയിൽ മികച്ച സ്കോർ നേടുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം. എല്ലാ ജില്ലയിലും പരീക്ഷാസെന്ററുകൾ ഉണ്ടാകും.
പത്താംക്ലാസ് കഴിഞ്ഞ കുട്ടികൾക്കു പ്ലസ്ടു എൻട്രൻസ് ഇന്റഗ്രേറ്റഡ് സ്കൂളിലും പ്ലസ്ടു കഴിഞ്ഞവർക്കു റിപ്പീറ്റർ ബാച്ചിലും ചേർന്നുപഠിക്കാം. കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണു ക്ലാസ് നയിക്കുന്നത്.
ഐഐടി എൻഐടികളിൽ പഠിച്ച അധ്യാപകരും ഡോക്ടർമാരും നയിക്കുന്ന ക്ലാസുകൾക്കൊപ്പം ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പഠനരീതി ഉപയോഗപ്പെടുത്തി വിദ്യാർഥികൾക്ക് അവർക്കനുയോജ്യമായ വേഗത്തിൽ പഠിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പഠനസഹായത്തിനും സംശയനിവാരണത്തിനുമായി മെന്റർമാരുമുണ്ടാകും.
എഡ്യുപോർട്ടിന്റെ തൃശൂർ പൂമല, മലപ്പുറം ഇൻകെൽ, കോഴിക്കോട് ഫാറൂഖ് കോളജ് കാന്പസുകളിൽ നീറ്റ് (മെഡിക്കൽ എൻട്രൻസ്) പ്രത്യേക കൗണ്‍സലിംഗ് സെഷൻ നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടാം: 9207998855, 9048899553.