University News
സെ​റ്റ് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 28 മു​ത​ൽ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി, നോ​​​​ൺ വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നു​​​​ള്ള സ്റ്റേ​​​​റ്റ് എ​​​​ലി​​​​ജി​​​​ബി​​​​ലി​​​​റ്റി ടെ​​​​സ്റ്റി​​​​ന് (SET JULY 2025) www.lbscentre.kerala. gov.in ൽ ​​​​ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി ഏ​​​​പ്രി​​​​ൽ 28 മു​​​​ത​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാം.

25/04/2025 ലെ ​​​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ് G.O.(Rt) No.2875/ 2025/ GEDN പ്ര​​​​കാ​​​​രം എ​​​​ൽ​​​​ബി​​​​എ​​​​സ് സെ​​​​ന്‍റ​​​​ർ ഫോ​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി​​​​യെ​​​​യാ​​​​ണ് സെ​​​​റ്റ് പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​വാ​​​​ൻ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്രോ​​​​സ്‌​​​​പെ​​​​ക്ട​​​​സും, സി​​​​ല​​​​ബ​​​​സും എ​​​​ൽ​​​​ബി​​​​എ​​​​സ് സെ​​​​ന്‍റ​​​​റി​​​​ന്‍റെ വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.

ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ 50 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ കു​​​​റ​​​​യാ​​​​തെ മാ​​​​ർ​​​​ക്ക് അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ ഗ്രേ​​​​ഡും, ബി​​​​എ​​​​ഡു​​​​മാ​​​​ണ് അ​​​​ടി​​​​സ്ഥാ​​​​ന യോ​​​​ഗ്യ​​​​ത. ചി​​​​ല പ്ര​​​​ത്യേ​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​മു​​​​ള്ള​​​​വ​​​​രെ ബി​​​​എ​​​​ഡ് വേ​​​​ണ​​​​മെ​​​​ന്ന നി​​​​ബ​​​​ന്ധ​​​​ന​​​​യി​​​​ൽ നി​​​​ന്നും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. LTTC, DLED തു​​​​ട​​​​ങ്ങി​​​​യ ട്രെ​​​​യി​​​​നിം​​​​ഗ് കോ​​​​ഴ്‌​​​​സു​​​​ക​​​​ൾ വി​​​​ജ​​​​യി​​​​ച്ച​​​​വ​​​​രെ സെ​​​​റ്റി​​​​ന് പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

എ​​​​സ്‌​​​​സി/​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്കും പി​​​​ഡ​​​​ബ്ല്യു​​​​ഡി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്കും ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​ത്തി​​​​ന് 5% മാ​​​​ർ​​​​ക്കി​​​​ള​​​​വ് ഉ​​​​ണ്ട്.​​ഓ​​​​ൺ​​​​ലൈ​​​​ൻ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 2025 മേ​​​​യ് 28ന് 5 ​​​​മ​​​​ണി. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് : www.lbscentre.kerala.gov.in
More News