തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യകളിൽ മൂന്ന് തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകൾ അവതരിപ്പിച്ച് എഷ്യൻ സ്കൂൾ ഓഫ് ബിസിനസ്.വികസ്വര സാങ്കേതികവിദ്യകളായ എഐ, ഫിൻടെക്, ഡേറ്റ സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിലാണ് ബിരുദ പ്രോഗ്രാമുകൾ.
ബിസിഎ (ഓണേഴ്സ്) ഡേറ്റ സയൻസ് & എഐ, ബിബിഎ (ഓണേഴ്സ് ) ഡിജിറ്റൽ മാർക്കറ്റിംഗ് & ഇകൊമേഴ്സ്, ബികോം (ഓണേഴ്സ്) എഐ & ഫിൻടെക് എന്നിവയാണ് ഈ അധ്യയനവർഷം മുതൽ ആരംഭിക്കുന്നത്. ഈ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു കഴിഞ്ഞു.
അന്വേഷണങ്ങൾക്ക് 98475633341, 9961439966, adm ission.asb @gmail.com, admi
[email protected]. Website www. asb.ac.in.
ബിസിഎ (ഓണേഴ്സ്) ഡേറ്റ സയൻസ് & എഐ പ്രോഗ്രാമിൽ ടോപ് ഐടി കന്പനികളിൽ നിന്നുള്ള 200ഓളം പ്രാക്ടിക്കൽ പ്രോബ്ലംസ് സോൾവ് ചെയ്യുന്ന രീതിയിൽ വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂറിലേറെ പ്രായോഗിക പരിശീലനം ലഭിക്കും. പൈത്തൻ, ആർഎസ് ക്യു എൽ, ടെൻസർഫ്ളോ എന്നീ ടൂളുകളിലും ക്ലൗഡ് പ്ലാറ്റ്ഫോമുകളിലും എഐ ക്യാപ്സ്റ്റൻ പ്രോജക്ടുകളിലും വിദ്യാർഥികൾക്ക് പരിചയം ലഭിക്കുകയും ചെയ്യും.
ബിബിഎ (ഓണേഴ്സ്) ഡിജിറ്റൽ മാർക്കറ്റിംഗ് & ഇകൊമേഴ്സ് പ്രാഗ്രാമിൽ ഗ്രാഫിക് ഡിസൈൻ, ഇ കൊമേഴ്സ് വെബ്സൈറ്റ് നിർമാണം, സെർച്ച് എൻജിൻ ഓപ്റ്റിമൈസേഷൻ(എസ്ഇഓ) എന്നിവയിൽ പ്രായോഗിക പരിശീലനം നൽകും.
വിദ്യാർഥികൾക്ക് വ്യവസായമേഖലയ്ക്കാവശ്യമായ ഫിഗ്മ, ടാബ്ളോ, പവർ ബിഐ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും വൈദഗ്ധ്യം ലഭിക്കുന്നതിനാൽ ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ കൊമേഴസ് രംഗങ്ങളിൽ അവർക്ക് തൊഴിൽ സാധ്യത ഉയരും.
ബികോം (ഓണേഴ്സ്) എഐ & ഫിൻടെക് പ്രോഗ്രാമിൽ ഐആർഡിഎഐ, ബാങ്ക് പ്രൊബേഷനറി ഓഫീസർ പരീക്ഷകൾക്കുള്ള പരിശീലനവും ഫിനാൻഷൽ റിപ്പോർട്ടിംഗ്, പേഴ്സണൽ ഇൻകം ടാക്സ് ഫയലിംഗ്, ജി എസ്ടി ഫയലിംഗ്, എഐ ഡിസിഷൻ മേക്കിംഗ്, റോബോ അഡ്വൈസറി, ഇൻവെസ്റ്റ്മെന്റ് പോർട്ട്ഫോളിയോ മാനേജ്മെന്റ് എന്നിവയിലെ പ്രായോഗിക പരിശീലനവും വിദ്യാർഥികൾക്ക് ലഭിക്കും.
എല്ലാ പ്രോഗ്രാമുകളിലും, വ്യവസായ മേഖലയിൽ പ്രസക്തമായ സർട്ടിഫിക്കേഷനുകൾ ഗൂഗിൾ, ഹബ്സ്പോട്ട്, എസ്ഇഎം റഷ്, ലിങ്ക്ഡ് ഇൻ എന്നിവയിൽ നിന്ന് നേടാൻ വിദ്യാർഥികൾക്കു മാർഗനിർദേശം നൽകും. നൂറിലേറെ സൗജന്യ ഓണ്ലൈൻ സർട്ടിഫിക്കേഷനുകൾക്കും ഇതിലൂടെ അവസരം ലഭിക്കും.