University News
സ്‌​പോ​ർ​ട്‌​സ്‌ ക്വോ​ട്ട: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ കീ​​​ഴി​​​ൽ 202526 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

സ്പോ​​​ർ​​​ട്സ് ക്വാ​​​ട്ട അ​​​ഡ്മി​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കാ​​​യി എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ള്ള പ്രോ​​​സ്പെ​​​ക്ട​​​സി​​​ലെ 19.7 (പേ​​​ജ് 115 ആ​​​ൻ​​​ഡ് 116) പ്ര​​​കാ​​​രം നി​​​ശ്ച​​​യി​​​ച്ച് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള യോ​​​ഗ്യ​​​ത​​​യ്ക്ക് അ​​​നു​​​സ​​​രി​​​ച്ച് അ​​​പേ​​​ക്ഷി​​​ക്കാം.

2023 ഏ​​​പ്രി​​​ൽ 1 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 31 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് സം​​​സ്ഥാ​​​ന സ്കൂ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് നേ​​​ടു​​​ന്ന മൂ​​​ന്നാം സ്ഥാ​​​ന​​​മാ​​​ണ് സ്പോ​​​ർ​​​ട്സ് ക്വാ​​​ട്ട പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കു​​​റ​​​ഞ്ഞ യോ​​​ഗ്യ​​​ത. 10.02.2020 ലെ ​​​സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് 42/2020/കാ.​​​യു.​​​വ പ്ര​​​കാ​​​രം അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മാ​​​ർ​​​ക്കു​​​ക​​​ൾ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത്.

അ​​​പേ​​​ക്ഷ​​​ക​​​ർ സ്പോ​​​ർ​​​ട്സ് നി​​​ല​​​വാ​​​രം തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ്, മു​​​ൻ​​​ഗ​​​ണ​​​നാ​​​ക്ര​​​മ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ഉ​​​ള്ള​​​ട​​​ക്കം ചെ​​​യ്യ​​​ണം. കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ച മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​ത്. അ​​​പൂ​​​ർ​​​ണ​​​മാ​​​യ​​​തും നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്കു​​​ശേ​​​ഷം ല​​​ഭി​​​ക്കു​​​ന്ന​​​തു​​​മാ​​​യ അ​​​പേ​​​ക്ഷ​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല.

അ​​​പേ​​​ക്ഷ​​​ക​​​ൾ സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ൽ, സ്റ്റാ​​​ച്യൂ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം – 695001 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ 30 ന് ​​​മു​​​ൻ​​​പാ​​​യി ല​​​ഭി​​​ക്ക​​​ണം.
More News