ജെയിന് യൂണിവേഴ്സിറ്റിയില്‍ സൗജന്യ റസിഡന്‍ഷ്യല്‍ പ്രോഗ്രാം
കൊച്ചി: കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയില്‍ സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്കൂള്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. പത്ത്, പ്ലസ്ടു ക്ലാസുകളിലെ 60 പേര്‍ക്കാണു പ്രവേശനം.
ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ഭാവി വിദ്യാഭ്യാസം പരിചയപ്പെടുത്തുക, വിദ്യാര്‍ഥികളെ സര്‍വകലാശാല പഠനത്തിനായി സജ്ജമാക്കുക, നേതൃപാടവം വികസിപ്പിക്കുക, യുവ നേതൃനിരയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യത്തോടെയാണു സമ്മര്‍ സ്കൂള്‍ ആരംഭിക്കുന്നത്.
ടെക്നോളജി അവബോധം, നൂതനാശയം, ബജറ്റ് ആന്‍ഡ് റിസോഴ്സ് മാനേജ്മെന്റ്, ലൈഫ്സ്കില്‍സ്, വ്യക്തിത്വ വികസനം, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍, ഡിസൈന്‍ തിങ്കിംഗ് തുടങ്ങിയവ ആസ്പദമാക്കിയാണു പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സമ്മര്‍ സ്കൂളില്‍ പ്രവേശനം നേടാന്‍, ‘ഞാന്‍ എന്തുകൊണ്ട് അര്‍ഹനാണ് പാഷന്, ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം’ എന്നിവ പ്രകടമാക്കുന്ന മലയാളത്തിലോ ഇംഗ്ലീഷിലോ തയാറാക്കിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ 16ന് മുമ്പ് സമര്‍പ്പിക്കണം. ഭക്ഷണവും താമസവും സൗജന്യം.
ഫോൺ: 7034043600.