ഇഗ്നോ കോഴ്സ്; തീയതി നീട്ടി
കൊച്ചി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ജനുവരി 2025 സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സെമസ്റ്റര്‍ പ്രോഗ്രാമുകള്‍ ഒഴികെയുള്ള വിവിധ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കുന്നതിനും റീ രജിസ്ട്രേഷന് സമര്‍പ്പിക്കുന്നതിനുമുള്ള തീയതി ഈമാസം 31 വരെ നീട്ടിയതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രമാണു സ്വീകരിക്കുക. അഡ്മിഷന് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് https://ignouadmission.samarth.edu.in/ അല്ലെങ്കില്‍ www.ignou.ac.in എന്ന ലിങ്ക് സന്ദര്‍ശിക്കുക.
യോഗ്യതയുള്ള പഠിതാക്കൾ റീ രജിസ്ട്രേഷന് അപേക്ഷ 200 രൂപ പിഴയോടുകൂടി ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് https://onlinerr.ignou.ac.in/ അല്ലെങ്കില്‍ www.ignou.ac.in എന്ന ലിങ്ക് സന്ദര്‍ശിക്കണം. യൂണിവേഴ്സിറ്റി വിജ്ഞാപനപ്രകാരം തൊഴില്‍രഹിതരായ എസ്സി/ എസ്ടി പഠിതാക്കള്‍ക്ക് ഫീസിളവ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് rckochi_
[email protected] എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെടണം.