നിപ്മറിൽ സിബിഐഡി കോഴ്സ്
തൃശൂർ: മെൽബണ്‍ സർവകലാശാലയുടെ സഹകരണത്തോടെ നിപ്മർ നടത്തുന്ന സിബിഐഡി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് പൂർത്തിയാകുന്നതോടെ ഭിന്നശേഷിമേഖലയിൽ പ്രഫഷണൽ കേഡറാകാം.
റീഹാബിലിറ്റേഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെയും മെൽബണ്‍ സർവകലാശാലയുടെയും സഹകരണത്തോടെയാണ് ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ്.
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ റീഹാബിലിറ്റേഷൻ (എൻബിഇആർ) ആണ് പരീക്ഷ നടത്തുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും. ഒരു ബാച്ചിൽ 40 സീറ്റുണ്ട്. അപേക്ഷാഫോമും ബന്ധപ്പെട്ട വിവരങ്ങളും പൂരിപ്പിച്ച് അയയ്ക്കണം. അവസാനതീയതി: 28ന് ഉച്ചയ്ക്കു രണ്ട്. ഫോണ്‍: 9288099584.