പിഎസ്കെയുടെ ‘30 ദിന ചലഞ്ച്’ പരിശീലന പരിപാടി
തൃശൂർ: നീറ്റ് വിജയത്തിൽ നിർണായകപങ്ക് വഹിക്കുന്ന സബ്ജക്ടായ ഫിസിക്സിൽ ഉയർന്ന മാർക്ക് നേടാൻ എൻട്രൻസ് പരിശീലന വിദഗ്ധനും സഫയർ ഫ്യൂച്ചർ അക്കാദമിയിലെ ഫിസിക്സ് അധ്യാപകനുമായ പിഎസ്കെ സുരേഷ് കുമാർ കേരളത്തിൽ ആദ്യമായി ‘30 ദിന ചലഞ്ച്’ നടത്തുന്നു.
ഏപ്രിൽ ഒന്നുമുതൽ മേയ് ഒന്നുവരെ നടത്തുന്ന സമഗ്രപരിശീലന പരിപാടിയിൽ എല്ലാ ദിവസവും ക്ലാസുകൾ ഓണ്‍ലൈനായി നടക്കും.
ഫിസിക്സിലെ വിവിധ പാഠ്യഭാഗങ്ങളിൽനിന്നുകൊണ്ട് ഫോക്കസ് ചെയ്ത പഠനരീതിയാണ് അവലംബിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ഉത്തരം കണ്ടെത്താനുള്ള സ്ട്രാറ്റജിക് ഷോർട്ട് കട്ട് ടെക്നിക്കുകൾ, മുൻനിര എൻട്രൻസ് സ്ഥാപനങ്ങളുടെ പ്രീമിയം ചോദ്യ ബാങ്കുകൾ, പ്രത്യേക സംശയനിവാരണ സെഷനുകൾ, സ്പീഡ് ആക്കുറസി ബൂസ്റ്റർ എന്നിവയെല്ലാം ‘30 ദിന ചാലഞ്ച്’ പരിശീലന പരിപാടിയുടെ പ്രത്യേകതയാണ്.
രജിസ്ട്രേഷൻ ഫീസ് 5,000 രൂപ. പരിമിതസീറ്റുകളിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കു മുൻഗണന ലഭിക്കും. ഫോൺ: 9847041460. അല്ലെങ്കിൽ സന്ദർശിക്കുക: https://forms.gle/ SN31 DQGEaf3hV3Wu6.