തൃശൂർ ചേതനയിൽ വോക്കളോജി സർട്ടിഫിക്കറ്റ് കോഴ്സ്
തൃശൂർ: ഏഷ്യയിലെ ആദ്യത്തെ വോക്കളോജി (ശബ്ദശാസ്ത്രം) സ്ഥാപനമായ തൃശൂരിലെ ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജിയുടെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ ശബ്ദോപയോക്താക്കൾക്കായി വോക്കളോജി സർട്ടിഫിക്കറ്റ് കോഴ്സ് മേയ് 14 മുതൽ 18 വരെ നടത്തുന്നു.
അഞ്ചു ദിവസത്തെ കോഴ്സിൽ ശബ്ദശക്തീകരണം, ശബ്ദസൗന്ദര്യം, ശാസ്ത്രീയമായ ശബ്ദ പരിപാലനം, ശബ്ദാരോഗ്യം, ശാസ്ത്രീയമായ ശബ്ദോത്പാദനം, പ്രാണായാമ മുറകൾ, യോഗാസങ്ങൾ, ലളിതമായ ആലാപനശൈലി, സംസാരശൈലി എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനവും പരിശീലനവും ഉൾപ്പെടുത്തിയിരിക്കു ന്നു.
ഇന്ത്യയിലെ ആദ്യത്തെ വോക്കോളജിസ്റ്റും ശാസ്ത്രീയ സംഗീതജ്ഞനുമായ റവ. ഡോ. പോൾ പൂവത്തിങ്കൽ, പ്രശസ്ത ലാറിങ്ങോളജിസ്റ്റ് ഡോ. ആർ. ജയകുമാർ, ഫിസിസിസ്റ്റ് പ്രഫ. ജോർജ് എസ്. പോൾ, ശബ്ദ പരിശീലകൻ ബിനു ജോൺ മാത്യൂസ്, യോഗ പരിശീലകൻ മനോജ് ഭാസ്കർ എന്നിവർ നയിക്കുന്ന കോഴ്സിലേക്കുള്ള രജിസ്ട്രേഷനുള്ള അവസാന തീയതി ഏപ്രിൽ 30 ആണ്. കൂടുതൽ വിവരങ്ങൾക്ക് 04872336667 എന്ന നമ്പറിൽ ബന്ധപ്പെടാം.