പാലാ ബ്രില്ല്യന്റിലെ വിവിധ കോഴ്സുകളിൽ പ്രവേശനം നേടാം
പാലാ: 12ാം ക്ലാസ് പൂർത്തിയാക്കിയവർക്കും ഈ വർഷം പരീക്ഷ എഴുതുന്നവർക്കുമായി ഈ വർഷത്തെ നീറ്റ്, ജെഇഇ, കീം, ഐസർ, സിയുഇടി പരീക്ഷകൾക്കുള്ള പരിശീലനത്തിനായി ബ്രില്ല്യന്റിൽ 27, 30 തീയതികളിൽ ആരംഭിക്കുന്ന ഓഫ്ലൈൻ, ഓണ്‍ലൈൻ ക്രാഷ് ബാച്ചുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലുടനീളം 30 സെന്ററുകളിൽ ക്രാഷ് പ്രോഗ്രാമുണ്ട്.
ബ്രില്ല്യന്റിലെ പ്രതിഭാധനരായ അധ്യാപകർ ചേർന്ന് തയാറാക്കിയ സ്റ്റഡി മെറ്റീരിയൽസ്, റിവിഷൻ ടെസ്റ്റുകൾ, മോഡൽ പരീക്ഷകൾ, മെന്റർ സംവിധാനം എന്നിവ ഈ കോഴ്സിന്റെ പ്രത്യേകതയാണ്. ഓണ്‍ലൈൻ ക്രാഷ് ബാച്ചിന്റെ ഫീസ് 4900 + ജിഎസ്ടി. പഠനത്തിൽ ഉന്നതനിലവാരം പുലർത്തുന്ന സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ വിദ്യാർഥികൾക്ക് ‘സ്റ്റുഡന്റ് മൈത്രി’ സ്കോളർഷിപ്പ് പ്രോഗ്രാമിലുൾപ്പെടുത്തി ഫീസ് ഇളവ് നൽകും.
പ്ലസ് ടു പഠനം പൂർത്തിയാക്കിയവർക്ക് 2026 വർഷത്തെ നീറ്റ്, ജെഇഇ, കീം മറ്റ് പ്രവേശനപരീക്ഷാ പരിശീലനത്തിനായി ഓഫ്ലൈനായും ഓണ്‍ലൈനായുമുള്ള റിപ്പീറ്റേഴ്സ് 2026 പ്രോഗ്രാമിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ഈ പ്രോഗ്രാമിലേക്ക് ഏപ്രിൽ 12നു നടക്കുന്ന പ്രവേശനപരീക്ഷയിലൂടെയും അഡ്മിഷൻ നേടാം.
10ാം ക്ലാസിൽ പഠിക്കുന്നവർക്ക് പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം ഐഐടി, എയിംസ് മറ്റ് പ്രമുഖ എൻജിനിയറിംഗ്മെഡിക്കൽ പ്രവേശനപരീക്ഷകളുടെ പരിശീലനത്തിനായി കേരളത്തിലെ വിവിധ സെന്ററുകളിൽ നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കുള്ള പ്രവേശനപരീക്ഷ മാർച്ച് 30ന് കേരളത്തിലെ എല്ലാ ജില്ലകളിലും ബംഗളൂരു, ദുബായ്, ഖത്തർ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും നടത്തും.
പ്രവേശന പരീക്ഷയിലെ റാങ്കിനെ അടിസ്ഥാനമാക്കി 100 ശതമാനംവരെ സ്കോളർഷിപ്പുകളും നൽകും. പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്കുനേടുന്ന സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ വിദ്യാർഥികൾക്ക് വിവിധങ്ങളായ സ്കോളർഷിപ്പുകൾ ലഭ്യമാണ്.
പ്ലസ് ടു പഠനം പൂർത്തിയാക്കിയവർക്കും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് എക്സാം പരിശീലനത്തിനായുള്ള ഓണ്‍ലൈൻ ബാച്ചിലേക്കും ഇപ്പോൾ പ്രവേശനം നേടാം.
അഞ്ചു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂൾതലം മുതൽ സയൻസ്, മാത്സ് വിഷയങ്ങളെ ആഴത്തിൽ പഠിപ്പിക്കുന്നതിനും മത്സര പരീക്ഷകളുടെ അഭിരുചി വളർത്തുന്നതിനായുള്ള ഫൗണ്ടേഷൻ പ്രോഗ്രാമിലേക്കുള്ള പ്രവേശനപരീക്ഷ 30ന് ഓഫ്ലൈനായും ഓണ്‍ലൈനായും നടത്തും.
കേരളത്തിലെ എല്ലാ ജില്ലകളിലും ബംഗളൂരു, ദുബായ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും പരീക്ഷയെഴുതാം. പ്രവേശന പരീക്ഷയിലെ റാങ്കിനെ അടിസ്ഥാനമാക്കി 100 ശതമാനംവരെ സ്കോളർഷിപ്പുകളും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.brilliantpala.org. ഫോണ്‍: 0482 2206100.